rahul

ലണ്ടൻ : ബി.ജെ.പി രാജ്യമൊട്ടാകെ മണ്ണെണ്ണ തളിച്ചിരിക്കുകയാണെന്നും ഒരൊ​റ്റ തീപ്പൊരി മതി എല്ലാവരും വലിയ പ്രശ്നത്തിലാകുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലണ്ടനിൽ ' ഐഡിയാസ് ഫോർ ഇന്ത്യ " കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ഇന്ത്യയിൽ നിലവിൽ നല്ല സാഹചര്യമല്ല. രാജ്യത്തെ ഭരണഘടന ആക്രമിക്കപ്പെടുന്നു. സംസ്ഥാനങ്ങൾക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാവാത്ത സ്ഥിതിയാണ്. പ്രധാനമന്ത്രി ജനങ്ങൾ പറയുന്നത് കേൾക്കുന്നില്ല. ബിജെപി ഭരണം രാജ്യത്തിന് വിനാശകരമാണ്.

ഇത് പ്രതിരോധിക്കാൻ കോൺഗ്രസ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുപ്പെടുത്തി. ലോകത്ത് ഏ​റ്റവും നന്നായി ജനാധിപത്യം നിലനിർത്തുന്ന രാജ്യമാണ് ഇന്ത്യ. അതിന് തകരാറ് സംഭവിച്ചാൽ അതിന്റെ പ്രതിഫലനം ലോകത്തെ മുഴുവൻ ബാധിക്കും. " സർക്കാർ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിൽ ആശങ്കയുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.