championship

ഇംഗ്ലീഷ് പ്രിമിയർ ലീഗ് ചാമ്പ്യനെ ഇന്നറിയാം

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാളിലെ ചാമ്പ്യൻപട്ടം മാഞ്ചസ്റ്റർസിറ്റി നിലനിറുത്തുമോ, അതോ ലിവർപൂൾ സ്വന്തമാക്കുമോയെന്നറിയാൻ ഇനി ഒരു പകലിന്റെ ദൂരം മാത്രം. ഇന്ന് രാത്രി നടക്കുന്ന മാഞ്ചസ്റ്രർ സിറ്റി - ആസ്റ്റൺ വില്ല , ലിവർപൂൾ -വൂൾവ്‌സ് മത്സരങ്ങളാണ് കിരീടപ്പോരാട്ടത്തിൽ നിർണായകമാവുക. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ്.

നിലവിൽ 37 മത്‌സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് 90 പോയിന്റും ഇത്രയും മത്സരങ്ങളിൽ നിന്ന് ലിവർപൂളിന് 89 പോയിന്റുമാണുള്ളത്. ഇന്നത്തോടുകൂടി ഈ സീസണിലെ പ്രിമിയർ ലീഗ് മത്സരങ്ങൾ അവസാനിക്കും. മാഞ്ചസ്റ്റർ സിറ്റി - ആസ്റ്റൺ വില്ല മത്സരം സ്റ്റാർ സ്പോർട്സ് 3യിലും,​ ലിവർപൂൾ - വൂൾവ്‌സ് മത്സരം ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം.

സിറ്റിയുടെ സാദ്ധ്യത

മുൻ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺ വില്ലയ്ക്കെതിരെ ഇന്ന് ജയിച്ചാൽ കിരീടം സിറ്റിക്ക് നിലനിറുത്താം. സമനിലയാണെങ്കിൽ ലിവർപൂൾ വൂൾവ്‌സിനെതിരെ തോൽക്കുകയോ സമനിലയിൽ പിരിയുകയോ ചെയ്യണം സിറ്റിക്ക് ചാമ്പ്യൻപട്ടം കൈവിടാതിരിക്കാൻ.

ലിവർപൂളിന്റെ സാദ്ധ്യത

സിറ്റി ആസ്റ്റൺ വില്ലയോട് തോൽക്കുകയും വൂൾവ്‌സിനെ തങ്ങൾക്ക് തോൽപ്പിക്കാനുമായാൽ ലിവർപൂളിന് കിരീടം തിരിച്ചു പിടിക്കാം.

സിറ്റി ആസ്റ്റൺ വില്ലയോട് സമനിലയിൽ പിരിയുകയും വൂൾവ്‌സിനെ ലിവറിന് കീഴടക്കാനും കഴിഞ്ഞാലും കിരീടം
ആൻഫീൽഡിലെത്തും.

സിറ്റി ആസ്റ്റൺ വില്ലയോട് തോൽക്കുകയും ലിവർപൂളും വൂൾവ്‌സും സമനിലയിൽ പിരിയുകയും ചെയ്താൽ ഗോൾ ശരാശരിയാകും ചാമ്പ്യനെ കണ്ടെത്താനുള്ള മാനദണ്ഡം.

സെരി എ കിരീടാവകാശിയേയും ഇന്നറിയാം

ഇറ്റലിയിൽ മിലാൻ ടീമുകളിൽ ആര് കിരീടാവകാശിയാകുമെന്നും ഇന്നറിയാം. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30ന് തുടങ്ങുന്ന എ.സി മിലാൻ - സസ്സുവോളോ,​ ഇന്റർമിലാൻ -സാംപഡോറിയ മത്സരമാണ് കിരീടാവകാശികളെ നിശ്ചയിക്കുന്നത്. 37 മത്സരങ്ങളിൽ നിന്ന് എ.സി മിലാന് 83ഉം ഇത്രയും മത്സരങ്ങളിൽ നിന്ന് ഇന്റർ മിലാന് 81 പോയിന്റുമാണ് ഉള്ളത്.

ഇന്റർമിലാനാണ് നിലവിലെ ചാമ്പ്യൻമാർ,​ എ.സിമിലാൻ രണ്ടാം സ്ഥാനക്കാരും.

പ്രിമിയർ ലീഗിൽ ഡി​ ​ബ്രുയി​നെ​യാ​ണ് ​താ​രം

മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്രി​യു​ടെ​ ​ബ​ൽ​ജി​യ​ൻ​ ​മി​ഡ്ഫീ​ൽ​ഡ​ർ​ ​കെ​വി​ൻ​ ​ഡി​ ​ബ്രു​യി​ന​യെ​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ലെ​ ​ഈ​ ​സീ​സ​ണി​ലെ​ ​മി​ക​ച്ച​ ​താ​ര​മാ​യി​ ​തി​ര​ഞ്ഞെ​ടു​ത്തു.​ 15​ ​ഗോ​ളു​ക​ളും​ 13​ ​അ​സി​സ്റ്റുക​ളും​ ​ഇ​ത്ത​വ​ണ​ ​ഡി​ ​ബ്രു​‌​യി​നെ​യു​ടെ​ ​അ​ക്കൗ​ണ്ടി​ലു​ണ്ട്.​ ​
പ്രി​മി​യ​ർ​ലീ​ഗ് ​പ്ലെ​യ​ർ​ ​ഓ​ഫ് ​ദ​ ​സീ​സ​ൺ​ ​പു​ര​സ്കാ​രം​ ​ര​ണ്ട് ​ത​വ​ണ​ ​നേ​ടു​ന്ന​ ​നാ​ലാ​മ​ത്തെ​ ​താ​ര​മാ​ണ് ​ഡി​ ​ബ്രു​യി​നെ.​ ​
മ​റ്റൊ​രു​ ​സി​റ്റി​ ​താ​രം​ ​ഫി​ൽ​ ​ഫോ​ഡ​ന് ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​സീ​സ​ണി​ലും​ ​മി​ക​ച്ച​ ​യു​വ​താ​ര​ത്തി​നു​ള്ള​ ​പു​ര​സ്കാ​രം​ ​ല​ഭി​ച്ചു.