
കൊല്ലം: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ടിന്റെ 'വാത്സല്യം" പദ്ധതിയിൽ സിവിൽ സർവീസ് സൗജന്യ പരീക്ഷാപരിശീലനം നൽകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലുള്ള സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജൂൺ മുതൽ 15 മാസമാണ് കാലാവധി. മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ തുടങ്ങിയവർ ഉൾപ്പെടുന്ന പാനൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.
പൂർണമായ വിലാസം, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം 25 ന് മുമ്പ് murukanpalayathil@gmail.com ൽ അപേക്ഷിക്കാം. ഫോൺ: 9447349060.
കെ-മാറ്റ് താത്കാലിക ഫലം
പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷയുടെ താത്കാലിക ഫലം www.cee.kerala.gov.in വെബ്സൈറ്റിൽ. അന്തിമഫലം 25ന് . ഹെൽപ്പ് ലൈൻ: 04712 525300
ഐ.സി.എസ്.ഐ
അഡ്മിറ്റ് കാർഡ്
ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ (ഐ.സി.എസ്.ഐ) നടത്തുന്ന എക്സിക്യുട്ടീവ്, പ്രൊഫഷണൽ പ്രോഗാമിലേക്കുള്ള പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജൂൺ ഒന്നുമുതൽ 10 വരെയാണ് പരീക്ഷ. icsi.edu ൽ വിശദാംശങ്ങൾ.