sri-lanka

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയുടെയും കലാപങ്ങളുടെയും പശ്ചാത്തലത്തിൽ രണ്ടാഴ്ച മുമ്പ് ശ്രീലങ്കയിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ പിൻവലിച്ചു. മേയ് 6 അർദ്ധ രാത്രി മുതലാണ് പ്രസിഡന്റ് ഗോതബയ രാജപക്സ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. അടിയന്തരാവസ്ഥ നീക്കിയ നടപടി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അതേ സമയം, ഇന്ത്യയിൽ നിന്ന് 40,000 മെട്രിക് ടൺ ഡീസൽ ഇന്നലെ കൊളംബോയിലെത്തി.