modi

ന്യൂഡൽഹി: ഇന്ധനനികുതി കുറച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾക്ക് പ്രധാനം ജനങ്ങളാണെന്നും ഇന്ധനനികുതി കുറയ്ക്കാനുള്ള തീരുമാനം രാജ്യത്തെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളെ നേരിട്ട് സ്വാധീനിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇതിനെ തുടർന്ന് പെട്രോൾ, ഡീസൽ വിലയിൽ വരുന്ന കുറവ് ജനങ്ങളുടെ ജീവിതം സുഗമമാക്കാനും അവരുടെ മേലുള്ള ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും മോദി സൂചിപ്പിച്ചു.

It is always people first for us!

Today’s decisions, especially the one relating to a significant drop in petrol and diesel prices will positively impact various sectors, provide relief to our citizens and further ‘Ease of Living.’ https://t.co/n0y5kiiJOh

— Narendra Modi (@narendramodi) May 21, 2022

ഇതിനുപുറമേ ഉജ്ജ്വല യോജന പദ്ധതിക്കു കീഴിൽ സിലിണ്ടറുകൾക്ക് 200 രൂപ വീതം കുറയ്ക്കാനുള്ള തീരുമാനം കുടുംബ ബഡ്ജറ്റിന് സഹായകരമാകുന്ന തീരുമാനമാണെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളെ സഹായിക്കുന്ന ഒന്നാണ് സിലിണ്ടറുകൾക്ക് സബ്സിഡി ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

Ujjwala Yojana has helped crores of Indians, especially women. Today’s decision on Ujjwala subsidy will greatly ease family budgets. https://t.co/tHNKmoinHH

— Narendra Modi (@narendramodi) May 21, 2022

പെട്രോൾ നികുതിയിൽ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ പെട്രോൾ വിലയിൽ ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. ഇതിനു പുറമേ പാചകവാതകത്തിന് 200 രൂപയുടെ സബ്സിഡിയും നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിലക്കുറവ് നാളെ രാവിലെ മുതൽ നിലവിൽ വരും.