ipl

മുംബയ് ജയിച്ചു, ബാംഗ്ലൂർ പ്ലേ ഓഫിൽ

മുംബയ്: ഔദ്യോഗിക ലോഗോയ്ക്ക് പോലും നീലം നിറം നൽകി മുംബയ് ഇന്ത്യൻസിന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ച ബാംഗ്ലൂരിന്റെ ആവശ്യം രോഹിത് ശർമ്മയും സംഘവും നിറവേറ്റി.

ഐ.പി.എല്ലിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ മുംബയ് ഇന്ത്യൻസിനോട് 5 വിക്കറ്റിന് തോറ്റ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി. അതേസമയം ഡൽഹി തോറ്രതോടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു.

ജ​യി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​പ്ലേ​ ​ഓ​ഫി​ൽ​ ​ക​ട​ക്കാ​നാ​കൂ​വെ​ന്ന​ ​നി​ല​യി​ൽ​ ​മും​ബ​യ്‌​യെ​ ​നേ​രി​ടാ​നി​റ​ങ്ങി​യ​ ​ഡ​ൽ​ഹി​​ ​ക്യാ​പി​റ്റ​ൽ​സ് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 159​ ​റ​ൺ​സാണെടുത്തത്. മറുപടിക്കിറങ്ങിയ മുംബയ് അവസാന ഓവറിലെ ആദ്യ പന്തിൽ വിജയലക്ഷ്യത്തിലെത്തി (160/5).

ഇഷാൻ കിഷനാണ് (35 പന്തിൽ 48) മുംബയുടെ ടോപ് സ്കോറർ. പ്രതിസന്ധി ഘട്ടത്തിലെത്തി അതിവേഗം 4 സിക്സും 2 ഫോറും അടക്കം 11 പന്തിൽ 34 റൺസ് അടിച്ചെടുത്ത ടിം ഡേവിഡാണ് മുംബയുടെ ജയമുറുപ്പിച്ചത്. ഡെവാൾഡ് ബ്രെവിസ് (37), തിലക് വർമ്മ (21) എന്നിവരും തിളങ്ങി. ഡൽഹിക്കായി നോർട്ട്‌ജെയും ഷർദ്ദുളും ഡൽഹിക്കായി 2 വിക്കറ്റ് വീതം നേടി.

​നേരത്തേ ഡ​ൽ​ഹി​യു​ടെ​ ​തു​ട​ക്കം​ ​ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു.​ ​8.4​ ​ഓ​വ​റി​ൽ​ ഡൽഹി 50​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​പ്രി​ഥ്വി​ ​ഷാ​ ​(24​)​​,​​​ ​ഡേ​വി​ഡ് ​വാ​ർ​ണ​ർ​ ​(5​)​​,​​​ ​മി​ച്ച​ൽ​ ​മാ​ർ​ഷ് ​(0​)​​,​​​ ​സ​ർ​ഫ്രാ​സ് ​ഖാ​ൻ​ ​(10​)​​​ ​എ​ന്നി​വ​ർ​ ​ഡ​ഗൗ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു.​ ​റോ​വ്മാ​ൻ​ ​പ​വ​ലും​ ​(34​ ​പ​ന്തി​ൽ​ 43​)​​,​​​ ​ക്യാ​പ്ട​ൻ​ ​റി​ഷ​ഭ് ​പ​ന്തു​മാ​ണ് ​(39​)​​​ ​വ​ലി​യ​ ​ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ഡ​ൽ​ഹി​യെ​ ​ക​ര​ക​യ​റ്റി​യ​ത്.​ ​അ​ഞ്ചാം​ ​വി​ക്ക​റ്റി​ൽ​ 44​ ​പ​ന്തി​ൽ​ ​ഇ​രു​വ​രും​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 75​ ​റ​ൺ​സാ​ണ് ​ഡ​ൽ​ഹി​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​അ​ക്സ​ർ​ ​പ​ട്ടേ​ൽ​ 10​ ​പ​ന്തി​ൽ​ 19​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​മും​ബ​യ്ക്കാ​യി​ ​ബും​റ​ ​മൂ​ന്നും​ ​ര​മ​ൺ​ദീ​പ് ​ര​ണ്ട് ​വി​ക്ക​റ്റും​ ​വീ​ഴ്ത്തി.