
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പർ നറുക്കെടുപ്പ് നടന്നു. ഇന്ന് രണ്ട് മണിയ്‌ക്ക് നറുക്കെടുത്ത വിഷു ബമ്പർ ബിആർ 85 ഒന്നാം സമ്മാനം 10 കോടി രൂപ HB 727990 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം IB 117539 എന്ന നമ്പരിനാണ്.
തിരുവനന്തപുരത്ത് നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഗിരീഷ് കുറുപ്പ് എന്ന ഏജന്റിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. ചേർത്തലയിലെ ദേവാനന്ദ് എന്ന ഏജന്റാണ് രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത്. അഞ്ച് ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം. 250 രൂപ വിലയുളള 43,69,202 ടിക്കറ്റുകൾ ഇത്തവണ വിറ്റുപോയി. ആകെ 43,86,000 ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷത്തെ കണക്കിന്റെ ഇരട്ടിയോളമാണിത്. 22,80,000 ടിക്കറ്റുകളാണ് കഴിഞ്ഞ വർഷം അച്ചടിച്ചത് ഇവ മുഴുവൻ വിറ്റുപോയി.