
രാമവർമപുരം കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ ഇന്ന് പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞിറങ്ങിയത് 446 വനിതാ സേനാംഗങ്ങളാണ് . ഉന്നത വിദ്യാഭ്യാസം നേടിയവരാണ് പരിശീലനം പൂർത്തിയാക്കിയവരിൽ ഭൂരിഭാഗവും. എംസിഎ-2, എംബിഎ-6, എം ടെക്-7, ബി ടെക്-58, ബി എഡ്-50, ബിരുദാനന്തര ബിരുദം-119, ബിരുദം- 187 എന്നിങ്ങനെയാണ് ഇവരുടെ വിദ്യാഭ്യാസ യോഗ്യത. 18പേർ വിവിധ സർക്കാർ സർവീസുകളിൽ നിന്ന് രാജിവച്ച് പൊലീസ് സേനയിലേയ്ക്ക് വന്നവരാണ്.
പരിശീലനകാലയളലവിൽ എല്ലാ മേഖലയിലും മികവ് പുലർത്തിയതിന് ബെസ്റ്റ് ഓൾ റൗണ്ടറായി തിരഞ്ഞെടുത്ത തിരുവനന്തപുരം പാറശ്ശാല സ്വദേശി എസ് ഐശ്വര്യ കമ്പ്യൂട്ടർ സയൻസ് ആന്റ് സിസ്റ്റം എഞ്ചിനീയറിംഗിൽ എം ജി യൂണിവേഴ്സിറ്റി എംടെക് ഒന്നാം റാങ്കുകാരിയാണ്. എം എ ഫിലോസഫിയിൽ എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് നേടിയ വല്ലാർപാടം സ്വദേശി ആതിര കെ സി, എംകോം ഫിനാൻസിൽ എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും നാലാം റാങ്ക് നേടിയ എറണാംകുളം കുമ്പളങ്ങി സ്വദേശി നീനു സ്റ്റെൻ സ്ലാവൂസ് കെ എസ്, എം എസ് സി കമ്പ്യൂട്ടർ സയൻസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും നാലാം റാങ്ക് നേടിയ വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൃഷ്ണ സഹദേവൻ എന്നിവരെല്ലാം പൊലീസ് സേനാംഗമായി മാറുന്നതിന്റെ ത്രില്ലിലാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പെൺകരുത്തിന്റെ പെരുമ
446 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡാണ് ഞായറാഴ്ച രാമവർമ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൌണ്ടിൽ വച്ച് നടന്നത്.
പരിശീലനം പൂർത്തിയാക്കിവരിൽ ഉന്നത വിദ്യാഭാസം നേടിയിട്ടുള്ള നിരവധി പേരാണുള്ളത്.
എം.സി.എ - 2
എം.ബി.എ. - 6
എം.ടെക് - 7
ബി.ടെക് - 58
ബി.എഡ് - 50
ബിരുദാനന്തര ബിരുദം - 119
ബിരുദം - 187
എന്നിങ്ങനെയാണ് സേനാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത. വിവിധ സർക്കാർ സർവ്വീസിൽ നിന്ന് രാജിവെച്ച് വന്ന 18 പേർ പോലീസ് സേനയിലേക്കായി പരിശീലനത്തിനെത്തി.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും, യഥാക്രമം തിരുവനന്തപുരം 110, കൊല്ലം 75, പത്തനംതിട്ട 7, കോട്ടയം 14, ഇടുക്കി 10, ആലപ്പുഴ 32, എറണാകുളം 20, തൃശൂർ 23, കണ്ണൂർ 34, പാലക്കാട് 52, മലപ്പുറം 22, കോഴിക്കോട് 37, കാസർഗോഡ് 3, വയനാട് 7എന്നിങ്ങനെയാണ് പി.എസ്.സി വഴി പരിശിലീനത്തിനെത്തിയത്.
പരിശീലനകാലയളലവിൽ എല്ലാ മേഖലയിലും മികവ് പുലർത്തിയതിന് ബെസ്റ്റ് ആൾ റൌണ്ടറായി തിരുവനന്തപുരം പാറശ്ശാല മുറിയങ്കര തെക്കേ ചിറ്റാറ്റ് വിള വീട്ടിൽ എസ്. ഐശ്വര്യ ചടങ്ങിൽ വെച്ച് ട്രോഫി ഏറ്റുവാങ്ങി. ഐശ്വര്യ, കമ്പ്യൂട്ടർ സയൻസ് & സിസ്റ്റം എഞ്ചിനീയറിംങിൽ എം.ജി യൂണിവേഴ്സിറ്റി എംടെക് ഒന്നാം റാങ്കുകാരിയാണ്.
പെരുമയും കഴിവും തെളിയിച്ച നിരവധി പേരാണ് സേനയുടെ ഭാഗമാകുന്നത്.
എം.എ ഫിലോസഫിയിൽ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് നേടിയ എറണാംകുളം വല്ലാർപാടം കടുമുണ്ടി പറമ്പിൽ വീട്ടിൽ ആതിര കെ.സി, എംകോം ഫിനാൻസിൽ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും നാലാം റാങ്ക് നേടിയ എറണാംകുളം കുമ്പളങ്ങി കടവിപറമ്പിൽ വീട്ടിൽ നീനു സ്റ്റെൻ സ്ലാവൂസ് കെ.എസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും നാലാം റാങ്ക് നേടിയ വയനാട് സുൽത്താൻ ബത്തേരി പാറച്ചാലിൽ വീട്ടിൽ കൃഷ്ണ സഹദേവൻ എന്നിവരെല്ലാം പോലീസ് സേനാംഗമായി മാറുന്ന ത്രില്ലിലാണ്.
ബെസ്റ്റ് ഇൻഡോർ ആയി കൊല്ലം കരിക്കോട് കൃഷ്ണാജ്ഞനം വീട്ടിൽ വർഷ. എ, ബെസ്റ്റ് ഔട്ട് ഡോറായി പരേഡ് കമാണ്ടർ കൂടിയായ കോട്ടയം ജില്ലയിലെ വൈക്കം പടിഞ്ഞാറേക്കര പുതുക്കാട്ട് വീട്ടിൽ ദിവ്യ പി.ജെ, ബെസ്റ്റ് ഷൂട്ടർ വൈക്കം കൃഷ്ണപിള്ള റോഡ് ആലവേലിൽ വീട്ടിൽ ഗീതു കെ.എസ് എന്നിവരെ തിരഞ്ഞെടുത്തു.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പോരാടി അതിജീവനത്തിന് മാതൃകയായി വാർത്തമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വം കോഴിക്കോട് ജില്ലയിലെ ഡൊമസ്റ്റിക് കോൺഫ്ലിക്ട് റെസലൂൻ സെന്റർ കോർഡിനേറ്ററായി പ്രവർത്തിച്ച എം.സി.എ ബിരുദധാരി കോഴിക്കോട് പേരാമ്പ്ര സ്വദേശി നൌഷിജ, വനിതാ വോളിബോൾ ദേശീയ ചാമ്പ്യനും, കേരള ടീമംഗവുമായിരുന്ന വയനാട് നായ്ക്കെട്ടി വെളുതോണ്ടി കുന്ന് വീട്ടിൽ അശ്വതി വി.എ, ദേശീയ ജൂനിയർ Athletic ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംമ്പിൽ രണ്ടാം സ്ഥാനം നേടി മെഡൽ നേടിയ കോഴിക്കോട് താമരശ്ശേരി സ്വദേശി വരികോട്ടുചാലിൽ സ്വാതി വി.സി, ഹോക്കി താരം പാലക്കാട് മണ്ണംപാടം തോട്ടിങ്ങൽ വീട്ടിൽ നീതു എസ്, രണ്ടുതവണ ഇന്റർ കോളേജിയറ്റ് ക്വിസ് ചാമ്പ്യനായ ശബ്ന.കെ, പ്രസംഗമത്സരത്തിലും, വിവിധ സാമൂഹ്യ പദ്ധതികളിലും സജീവമായിരുന്ന ശുചിത്വപറവകൾ കോർഡിനേറ്റർ കൂടിയായ ആലപ്പുഴ കലവൂർ പുത്തൻ കാട്ടിൽ വീട്ടിൽ ആരതി.എസ്.പി, കഥകളി-കൂടിയാട്ടം കലാകാരി കൊയിലാണ്ടി കിണറ്റുംകര വീട്ടിൽ നീതു കെ, എക്കണോമിക്സിൽ എംഫിൽ നേടിയ തൃശൂർ ഇരിങ്ങാലക്കുട പെരുംമ്പാല വീട്ടിൽ സിമി മോഹൻദാസ് എന്നീ പ്രതിഭകളുടെയെല്ലാം സംഗമ സൌഹൃദകൂട്ടായ്മ കൂടിയായിരുന്നു പരിശീലനക്കാലയളവ്.
പെൺകരുത്തിന്റെ പെരുമ
-------------------------------------
446 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡാണ് ഞായറാഴ്ച...
Posted by Kerala Police on Sunday, 22 May 2022