തിരുവനന്തപുരം: കേരളത്തിലെ മത്സ്യബന്ധന മേഖല നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പണിമുടക്കും. മത്സ്യബന്ധന മേഖലയിലെ ഇന്ധന പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുക, ഡീസലിനും മണ്ണെണ്ണയ്ക്കും സബ്സിഡി വർദ്ധിപ്പിക്കുക, എക്കലും ചെളിയും നീക്കം ചെയ്ത് മത്സ്യബന്ധനം സുഗമമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.