ss
സി.എൻ ഭാരതി (ജനറൽ സെക്രട്ടറി)

തിരുവനന്തപുരം: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടന്ന സ്‌കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (എസ്.ടി.എഫ്‌.ഐ) അഖിലേന്ത്യാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം മദ്രാസ് ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ പ്രസിഡന്റ് അഭിജിത്ത് മുഖർജി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.ജി.ഇ.എഫ് ജനറൽ സെക്രട്ടറി കെ. ശ്രീകുമാർ, എസ്.ടി.എഫ്‌.ഐ ജനറൽ സെക്രട്ടറി സി.എൻ. ഭാരതി, ട്രഷറർ പ്രകാശ് ചന്ദ്രമൊഹന്ദി തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിവിധ സെമിനാറുകളിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, ജെ.എൻ.യു പ്രൊഫ. സുർജിത്ത് മജുംദാർ, സാമൂഹ്യ പ്രവർത്തക ടീസ്ത സെൽവാദ്, കെ.സി. ഹരികൃഷ്ണൻ, കെ. ബദറുന്നിസ, കെ. രാജേന്ദ്രൻ, എം. സംയുക്ത തുടങ്ങിയവർ പങ്കെടുത്തു. ദേശീയ വിദ്യാഭ്യാസനയം തള്ളിക്കളയുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പൊതുവിദ്യാഭ്യാസം തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക തുടങ്ങിയ വിവിധ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
പുതിയ ഭാരവാഹികൾ: കെ.സി ഹരികൃഷ്ണൻ (പ്രസിഡന്റ്), സി.എൻ. ഭാരതി (ജനറൽ സെക്രട്ടറി), പ്രകാശ് ചന്ദ്രമൊഹന്ദി (ട്രഷറർ), എൻ.ടി ശിവരാജൻ (വൈസ് പ്രസിഡന്റ്), കെ. ബദറുന്നിസ (സെക്രട്ടറി).