kk

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം തുറമുഖത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജൂൺ 3ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് മാറ്റിവച്ച ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

കൊച്ചി തുറമുഖത്ത് 1962 കാലഘട്ടം വരെ നിലനിന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ദ്രജിത്ത്, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

കെ.എം. ചിദംബരത്തിന്റെ നാടകത്തെ ആസ്‌പദമാക്കിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മകൻ ഗോപൻ ചിദംബരമാണ്. ബി. അജിത്‌കുമാർ എഡിറ്റിംഗ് നിർവഹിക്കുന്നു. കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പി.ആർ.ഒ എ.എസ്. ദിനേശ്.