rice-water

ക്ഷീണം തോന്നുമ്പോൾ കഞ്ഞിവെള്ളം കുടിച്ചാൽ മാനസികമായി ഉണർവുണ്ടാകും. ആരോഗ്യപാനീയമാണ് കഞ്ഞിവെള്ളം എന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് സത്യം. വയറിളക്കവും ഛർദ്ദിയും ഉണ്ടാകുമ്പോൾ ശരീരത്തിൽനിന്ന് ധാരാളം ജലം നഷ്ടമാകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിർജ്ജലീകരണം തടയാൻ കഞ്ഞിവെള്ളം ഏറെ ഫലപ്രദമാണ്.

കഞ്ഞിവെള്ളത്തിൽ ധാരാളം നാരുകളും അന്നജവും അടങ്ങിയിട്ടുണ്ട്. മറ്റൊരു ഭക്ഷണവും നൽകിയില്ലെങ്കിൽ പോലും ഇടയ്‌ക്കിടയ്‌ക്ക് ദാഹം തോന്നുമ്പോഴോ വിശപ്പ് തോന്നുമ്പോഴോ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുക. ഇത് മലബന്ധം ഇല്ലാതാക്കാൻ സഹായിക്കും. വൈറസ് ബാധ മൂലമുള്ള അണുബാധ പ്രതിരോധിക്കാനും ഈ നാടൻ പാനീയം സഹായിക്കും. വൈറൽ പനിയുള്ളപ്പോൾ ശരീരത്തിൽനിന്ന് പോഷകങ്ങൾ നഷ്ടപ്പെടുന്നതും കഞ്ഞിവെള്ളം ചെറുക്കും. കൃത്രിമപാനീയങ്ങൾക്ക് പകരം ദാഹജലമായും ഉപയോഗിക്കാം.