city

ലണ്ടൻ : ആവേശകരമായ അവസാന ദിനപ്പോരിൽ ആസ്റ്റൺ വില്ലയെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കി.സീസണിലെ 38 മത്സരങ്ങളിൽ 29 വിജയങ്ങൾ ഉൾപ്പടെ 93 പോയിന്റുമായാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി ഇംഗ്ളീഷ് ചാമ്പ്യന്മാരായത്. അവസാന മത്സരത്തിൽ വോൾവർഹാംപ്ടണിനെ 3-1ന് കീഴടക്കിയ ലിവർപൂളിനെ ഒറ്റപ്പോയിന്റിന് മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടിയത്. കഴിഞ്ഞ സീസണിലും സിറ്റിയായിരുന്നു ചാമ്പ്യന്മാർ.

4️⃣ times in 5️⃣ seasons! 🙌

2021/22 @premierleague Champions 🏆
@EASPORTSFIFA #FIFA22 pic.twitter.com/G2k8tgn7yr

— Manchester City (@ManCity) May 22, 2022

അവസാനമത്സരത്തിന് ഇറങ്ങും മുമ്പ് സിറ്റിക്ക് 90 പോയിന്റും ലിവർപൂളിന് 89 പോയിന്റുമായിരുന്നു. ആസ്റ്റൺ വില്ലയ്ക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് സിറ്റി വിജയം കണ്ടത്. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 37-ാം മിനിട്ടിലാണ് കാഷിന്റെ ഗോളിലൂടെ വില്ലയെ മുന്നിലെത്തിച്ചത്. 69-ാംമിനിട്ടിൽ ഫിലിപ്പ് കുടീന്യോയും ഗോളടിച്ചതോടെ സിറ്റി രണ്ട് ഗോളുകൾക്ക് പിന്നിലായി. ഈ സമയം ലിവർപൂൾ വോൾവർഹാംപ്ടണുമായി 1-1ന് സമനിലയിലായിരുന്നു.എന്നാൽ 76-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗനും 78-ാം മിനിട്ടിൽ റോഡ്രിയും ഗോൾനേടി സിറ്റിക്ക് സമനിലയുടെ ആശ്വാസം നൽകി. 81-ാം മിനിട്ടിൽ ഗുണ്ടോഗൻ തന്റെ രണ്ടാം ഗോളും നേടിയതോടെ സിറ്റി 3-1ന് വിജയമുറപ്പിച്ചു. ലിവർപൂൾ തുടർന്ന് രണ്ട് ഗോളുകൾകൂടി നേടി വിജയം നേടിയെങ്കിലും സിറ്റിയുടെ കിരീടനേട്ടത്തിന് തടയിടാനായില്ല.

🔵 Manchester City produce a stunning comeback to win the Premier League for the sixth time 🏆#UCL pic.twitter.com/TZx7scigdi

— UEFA Champions League (@ChampionsLeague) May 22, 2022

അവസാന ദിനത്തിൽനടന്ന മറ്റ് മത്സരങ്ങളിൽ ആഴ്സനൽ 5-1ന് എവർട്ടണെയും ടോട്ടൻഹാം 5-0ത്തിന് നോർവിച്ച് സിറ്റിയെയും ചെൽസി 2-1ന് വാറ്റ്ഫോർഡിനെയും തോൽപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ക്രിസ്റ്റൽ പാലസ് കീഴടക്കി.