
സ്തന വലുപ്പവും ലൈംഗികതയും തമ്മിൽ ബന്ധമുണ്ടോ എന്ന സംശയം എല്ലാവർക്കും ഉള്ളതാണ്. എന്നാൽ ലൈംഗിക ബന്ധം മാത്രമല്ല സ്തന വലുപ്പം വർദ്ധിക്കുന്നതിന് കാരണമാകുന്നതെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. കൊഴുപ്പു കോശങ്ങളാൽ നിർമ്മിതമായതിനാൽ സ്തന വലുപ്പം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം ആഹാരരീതിയും ശരീര ഭാരം വർദ്ധിക്കുന്നതുമാണ്.
സ്‌തനങ്ങളുടെ വലുപ്പം നിര്‍ണയിക്കുന്നത് ഹോര്‍മോണാണ്. അണ്ഡാശയങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന സ്‌ത്രൈണ ഹോര്‍മോണായ ഈസ്‌ട്രജനാണ് സ്‌തനവളര്‍ച്ചക്ക് കാരണമാകുന്നത്. ചില പെണ്‍കുട്ടികളില്‍ ഈ ഹോര്‍മോണിന്റെ ഉത്‌പാദനം കുറവായിരിക്കും. അങ്ങനെയുള്ളവരില്‍ സ്‌തനവളര്‍ച്ച കുറവായിരിക്കും. മരുന്ന് ഉപയോഗിച്ച് സ്‌തനങ്ങളുടെ വലിപ്പം വര്‍ധിപ്പിക്കാനാവില്ല. എന്നാല്‍ 14-16 വയസ് പ്രായമായിട്ടും ആര്‍ത്തവം വരാത്ത പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍ ചികിത്സ നടത്താറുണ്ട്.
ലൈംഗികബന്ധവും ഫോർപ്ലേയും സ്തനങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും, സ്ഥിരമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്തനങ്ങളുടെ ആകൃതിയിലും വലുപ്പത്തിലും മാറ്റമുണ്ടാകാം. രക്തചംക്രമണത്തിൽ ഉണ്ടാകുന്ന മാറ്റമാണ് ഇതിന് പിന്നിൽ
ആർത്തവ സമയത്ത് അണ്ഡോത്‌പാദനത്തിന് ശേഷം ശരീരത്തിൽ പ്രൊജസ്‌ട്രോണിന്റെയും ഈസ്ട്രജന്റെയും അളവ് വർദ്ധിക്കുന്നു. ഇത് നിങ്ങളുടെ സ്തനങ്ങൾ വലുതായി കാണുന്നതിന് മാത്രമല്ല അവയെ കൂടുതൽ ലോലമാക്കുകയും ചെയ്യും. ഗര്‍ഭിണിയാകുന്നതോടെ സ്‌തനങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. സ്‌തനങ്ങള്‍ കൂടുതല്‍ വീര്‍ക്കുകയും, മുലക്കണ്ണും അതിനു ചുറ്റുമുള്ള ഭാഗവും വികസിക്കുകയും കൂടുതല്‍ കറുത്തിരുളുകയും ചെയ്യും. ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്. ഗർഭകാലത്ത് സ്തന കോശങ്ങളിലെ രക്തപ്രവാഹം വർദ്ധിക്കുകയും ഇത് സ്തനങ്ങളെ വലുതാക്കുകയും ചെയ്യുന്നു.
പ്രായം കൂടുന്തോറും സ്തന വലുപ്പം വർദ്ധിക്കുമോ എന്ന ആശങ്ക സ്ത്രീകൾക്ക് ഉണ്ട്. 30 വയസു കഴിയുമ്പോേഴാണ് ഇത് കൂടുതലായും പ്രകടമാകുന്നത്. സ്തനങ്ങളിൽ ബ്രെസ്റ്റ് ടിഷ്യു, ലോബ്യൂൾസ്, ഫാറ്റ് ടിഷ്യു എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ ശരീരം വലുതാകുന്നതിന് അനുസരിച്ച് അവ വലുതാകുന്നു.
ഗർഭനിരോധന ഗുളികകളുടെ ഉപയോഗവും സ്തന വലുപ്പം വർദ്ധിക്കുന്നതിന് കാരണമാകും. ഗർഭനിരോധന ഗുളികകളിൽ അടങ്ങിയിരിക്കുന്ന ഹോർമോൺ ആണ് ഇതിൽ വില്ലനാകുന്നത്. പ്രായപൂർത്തിയാകുമ്പോൾ സ്തനങ്ങൾ വലുതാകുന്നമതിന് സഹായിക്കുന്ന ഹോർമോൺ ആണ് ഈസ്‌ട്രജൻ. ഗർഭനിരോധന ഗുളിക കഴിക്കുമ്പോൾ ഈ ഹോർമോണുകളുടെ അളവും കൂടും. ഇത് സ്തന വലുപ്പം വർദ്ധിക്കുന്നതിന് ഇടയാക്കും. വ്യായാമക്കുറവും അമിത ഭക്ഷണവും സ്തനവലുപ്പം കൂടുന്നതിന് കാരണമാകും.