crew

വനിതകൾ വാഹനങ്ങൾ ഓടിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഓട്ടോ ഡ്രൈവർ മുതൽ വിമാനത്തിന്റെ പൈലറ്റ് വരെയായ വനിതകളെ നമുക്കറിയാം. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് വനിതാ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി സർവീസ് നടത്തിയ ഒരു വിമാനമാണ്. സൗദിയിലാണ് ഇങ്ങനെയൊരു വിമാനം പറന്നുയർന്നത്.

പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉൾപ്പെടെ പൂർണമായും വനിതാ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിയായിരുന്നു വിമാന സർവീസ്. റിയാദിൽ നിന്ന് ജിദ്ദയിലേയ്ക്ക് സർവീസ് നടത്തിയ ഫ്ലൈഅദീൽ വിമാനമായിരുന്നു ഇത്. എയർലൈനിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഏഴ് പേരായിരുന്നു ക്രൂവിലുണ്ടായിരുന്നത്.

For the first time in Saudi aviation history!🇸🇦

#flyadeal operated the first flight with all-female crew, majority of which are Saudis by the newest A320 aircraft. Flight 117, flew from #Riyadh to #Jeddah ✈️💜 pic.twitter.com/fWo08hYMd7

— طيران أديل (@flyadeal) May 20, 2022

ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും സൗദി സ്വദേശിനികളാണ്. സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് യാരാ ജാൻ എന്ന 23കാരിയും സഹ പൈലറ്റായി ഫ്ലൈറ്റിലുണ്ടായിരുന്നു. ആദ്യമായി മുഴുവൻ വനിതാ ജീവനക്കാരുമായി യുഎഇയിൽ നിന്ന് ഒരു ഫ്ലൈറ്റ് പറക്കുന്നത്. എയർബസ് എ 320സിവിൽ എയർക്രാഫ്റ്റിലാണ് ഇവർ പറന്നത്. റാവിയ അൽ റിഫി, സൗദി കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസുള്ള ആദ്യ വനിത ഹനാദി സക്കറിയ അൽ ഹിന്ദി എന്നിവരെ കൂടാതെ സൗദിയിലെ ഒരു വാണിജ്യ വിമാനത്തിന്റെ സഹ പൈലറ്റായ ആദ്യ വനിത യാസ്മിൻ അൽ മൈമാനി എന്നിവരായിരുന്നു ക്രൂവിലെ അംഗങ്ങൾ.