ലോകം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്താണ്? യുദ്ധം ആണോ? അല്ല... അതിലും ഭീകരമായ മനുഷ്യ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രതിസന്ധി... ഗ്‌ളോബല്‍ ഫുഡ് ക്രൈസിസ്.

food-inflation

ഭയാനകമായ തരത്തില്‍ ലോകം ഇന്ന് ഭക്ഷ്യക്ഷാമത്തെ, ഭക്ഷ്യ പ്രതിസന്ധിയെ നേരിടുക ആണ്. അവശ്യ സാധനങ്ങളുടെ ഭീമമായ വിലക്കയറ്റവും ലഭ്യത കുറവും ഒരു വിഭാഗത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, ലോകത്തെ 200 മില്യണില്‍ അധികം വരുന്ന ജന വിഭാഗം വരും മാസങ്ങളില്‍ തന്നെ ഭക്ഷ്യ ക്ഷാമത്തെ നേരിട്ടു തുടങ്ങും.

സംഭരണ ശാലകള്‍ എല്ലാം ഏതാണ്ട് ഒഴിഞ്ഞ അവസ്ഥയില്‍ ആണ്. 200 മില്യണ്‍ റീസ്‌റ്റോര്‍ ചെയ്യുക എന്ന് പറയുന്നത് വളരെ എളുപ്പമായ കാര്യം അല്ലല്ലോ. യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഓഫ് അമേരിക്ക പറയുന്നത്, ഈ ക്ഷാമത്തിന് പ്രതിസന്ധിക്ക് വളരെ വേഗം പരിഹാരം കാണല്‍ നടക്കില്ല എന്നാണ്. ഇത് വര്‍ഷങ്ങളോളും നിലനില്‍ക്കും എന്നാണ്.