akasa-air

ന്യൂ‌ഡൽഹി: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ആകാശ എയറിന്റെ ചിത്രം പുറത്തുവിട്ടു. ഫ്ലൈറ്റിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ജൂലായിൽ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. 2021 ഓഗസ്റ്റിൽ വാണിജ്യ വിമാന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള എൻ.ഒ.സി വ്യോമയാന മന്ത്രാലയത്തിൽ നിന്ന് ആകാശ എയറിന് ലഭിച്ചിരുന്നു.

'ക്യൂപി' എന്നായിരിക്കും തങ്ങളുടെ എയർലൈൻ കോഡ് എന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ എല്ലാ എയർലൈനിനും ഒരു ഡിസൈനർ കോഡ് ഉണ്ട്. ഇൻഡിഗോയുടെ കോഡ് '6ഇ' എന്നാണ്. 'എഐ ' ആണ് എയർ ഇന്ത്യയുടെ കോഡ്.

akasa-air

യുഎസിലെ പോർട്ട്‌ലാൻഡിലെ പ്രൊഡക്ഷൻ ഫെസിലിറ്റിയിൽ നിന്നുള്ള ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയെ കൂടാതെ വ്യോമയാന വിദഗ്‌ദ്ധരായ വിനയ് ദുബെ, ആദിത്യ ഘോഷ് എന്നിവരുടെ പിന്തുണയും എയർലൈനിനുണ്ട്. ആദ്യ വിമാനം ജൂണിൽ ലഭിക്കുമെന്നാണ് ആകാശ എയർ വ്യക്തമാക്കുന്നത്.

What do YAA think? 😎#AvGeek pic.twitter.com/AA7hMG86p3

— Akasa Air (@AkasaAir) May 23, 2022