monkeypox

ന്യൂഡൽഹി: കൊവിഡ് വാക്‌സിനുകളിൽ മങ്കിപോക്‌സിന് കാരണമാകുന്ന ചിമ്പാൻസി വൈറസുള്ളതായി വ്യാപക പ്രചാരണം. ഓക്സ്ഫോർഡ് സർവകലാശാല നിർമിച്ച ആസ്ട്രാസെനെക്ക ( ഇന്ത്യയിൽ കൊവിഷീൽ‌ഡ് എന്ന ലേബലിൽ ലഭിക്കുന്നു) വാക്സിനിൽ ചിമ്പാൻസി വൈറസ് (ചാഡോക്‌സ്1) അടങ്ങിയിരിക്കുന്നുവെന്നാണ് ഒരു കൂട്ടം വാക്സിൻ വിരുദ്ധ പ്രക്ഷോഭകർ പ്രചരിപ്പിക്കുന്നത്.

വാക്സിനുകൾക്കെതിരെ പ്രചാരണം നടത്തുന്നതിൽ പ്രമുഖനായ ഇൻഫോവാഴ്സ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകൻ അലക്‌സ് ജോൺസാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ആസ്ട്രാസെനെക്ക, ജോൺസൺ ആന്റ് ജോൺസൺ വാക്സിനുകൾ നൽകപ്പെടുന്ന രാജ്യത്താണ് മങ്കിപോക്സ് കണ്ടുവരുന്നതെന്നാണ് അലക്‌സ് ജോൺസ് പറയുന്നത്.

Alex Jones insanely claims certain covid vaccines are causing monkeypox: “What is AstraZeneca and J+J. They’re virus vectors that inject the genome of a chimpanzee into your cells.” Maybe Marge Greene can discuss this with him on her next appearance on the show. pic.twitter.com/xYKjd8kdid

— Ron Filipkowski 🇺🇦 (@RonFilipkowski) May 21, 2022

മങ്കികളുടെ ടിഷ്യു ഉപയോഗിച്ചാണ് കൊവിഡ് വാക്സിനുകൾ നിർമിക്കുന്നതെന്ന് മറ്റ് ചില വാക്സിൻ വിരുദ്ധരും പ്രചരിപ്പിക്കുന്നു.

MONKEYPOX. CONNECT THE DOTS.
“The AstraZeneca-Oxford vaccine is a chimpanzee adenovirus-vectored vaccine. This means that the company took a virus that normally infects chimpanzees, and genetically modified it

— Steve Lindsay (@sawmill123) May 22, 2022

It’s weird how there’s an outbreak of monkeypox after millions of people were injected with a genetically modified chimpanzee virus. 🙈#AstraZeneca

— Jamie (@JM1UTD) May 18, 2022

ചിമ്പാൻസികളിൽ പനി പോലുള്ള രോഗങ്ങൾക്ക് കാരണമാവുന്ന മാകരമല്ലാത്ത ശക്തികുറഞ്ഞ വൈറസ് ഉപയോഗിച്ചാണ് ആസ്ട്രാസെനെക്ക നിർമിക്കുന്നത്. ജനിതകമാറ്റം വരുത്തിയ ഈ വൈറസുകൾ മനുഷ്യരിൽ വളരുന്നത് അസാദ്ധ്യമാണെന്ന് ഓക്സ്ഫോ‌ഡ് സർവകലാശാല വ്യക്തമാക്കുന്നു. സാഴ്‌സ്- സിഒവി2 വൈറസിന് അനുയോജ്യമായ വാക്‌സിൻ സാങ്കേതിക വിദ്യയാണ് ചാഡോക്‌സ്1 എന്ന് ഓസ്ട്രേലിയയിലെ ആരോഗ്യവകുപ്പും വെളിപ്പെടുത്തുന്നു.

ആസ്ട്രാസെനെക്ക വാക്സിൻ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദവും തീർത്തും സുരക്ഷിതവുമാണെന്ന് വിദഗ്ദ്ധർ ഉറപ്പുനൽകുന്നു. ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിക്കുമ്പോൾ നേരിയ പനി, തലവേദന, ശരീരവേദന എന്നിവയും അനുഭവപ്പെടുന്നു.എന്നാൽ ഇത്തരം ലക്ഷണങ്ങൾ കാണുന്നെങ്കിെൽ ഒരു വ്യക്തിയുടെ പ്രതിരോധ സംവിധാനം ശരിയായി പ്രവർത്തിക്കുകയാണെന്ന് അർത്ഥമാക്കുന്നുവെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.