kk

മലയാളത്തിലേക്ക് വീണ്ടും വരാൻ തെലുങ്ക് താരം അനസൂയ ഭരദ്വാജ് ഒരുങ്ങുന്നു. കഥാപാത്രം ഇഷ്ടപ്പെട്ടാൽ അടുത്ത മലയാള സിനിമ വൈകില്ലെന്ന് അനസൂയ ഭരദ്വാജ് പറയുന്നു. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം സിനിമയിൽ ഡോ. ആലീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് അനസൂയ ഭരദ്വാജ്.അനസൂയയുടെ ആദ്യ മലയാള സിനിമയാണ് ഭീഷ്മപർവ്വം. അല്ലു അർജുൻ ചിത്രം പുഷ്പയിൽ ദാക്ഷായണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അനസൂയ തന്നെയായിരുന്നു. ഭർത്താവ് സുശാങ്കുമായുള്ള ഒൻപതുവർഷത്തെ ഡേറ്റിംഗിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. പ​തി​നാ​റു​ ​വ​യ​സു​മു​ത​ൽ​ അനസൂയ്ക്ക് ​സു​ശാ​ങ്കി​നെ​ ​അ​റി​യാം.​ ​എ​ൻ.​സി.​സി​ ​ക്യാ​മ്പി​ലാ​ണ് ​ഇരുവരും ​ ​ക​ണ്ടു​മു​ട്ടു​ന്ന​ത്.​ ​സു​ശാ​ങ്ക് ​മി​ക​ച്ച​ ​കേ​ഡ​റ്റും​ ​അനസൂയ ​പ​രേ​ഡ് ​ക​മാ​ൻ​ഡ​റും​ .​ ​റി​പ​ബ്ലി​ക് ​ഡേ​ ​പ​രേ​ഡി​ലേ​ക്ക് ​ര​ണ്ടു​പേ​രെ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​അ​വിടെവച്ചാണ്് ​കൂ​ടു​ത​ൽ​ ​സം​സാ​രി​ക്കു​ന്ന​തും​ ​അ​ടു​പ്പ​ത്തി​ലാ​വു​ന്ന​തും.സുശാങ്ക് നൽകുന്ന പിന്തുണയാണ് തനിക്ക് സിനിമ താരം എന്ന വിലാസം നൽകിയതെന്ന് അനസൂയ.