kk

മാസ്റ്ററിനുശേഷം വിജയ് യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. ദളപതി 67 എന്നാണ് വിജയ് , ലോകേഷ് കനകരാജ് ചിത്രത്തിന് താത്കാലികമായി നൽകുന്ന പേര്. ക്ളാസും മാസും ചേർന്ന ചിത്രമാണ് ഒരുക്കുന്നതെന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് വിജയ്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാന ആണ് നായിക. ശരത് കുമാർ, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. എസ്. തമൻ സംഗീത സംവിധാനം നിർവഹിക്കുന്നു. അതേസമയം ലോകേഷ് കനകരാജും കമൽഹാസനും ഒന്നിക്കുന്ന വിക്രം ജൂൺ 3ന് ലോകമെമ്പാടും റിലീസ് ചെയ്യും. വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരാണ് മറ്റു താരങ്ങൾ. അതിഥി വേഷത്തിൽ സൂര്യ പ്രത്യക്ഷപ്പെടുന്നു.