
ധനപരമായ നേട്ടങ്ങൾ കൈവരിക്കാൻ ഏറെ ഫലപ്രദമാണ് സൗന്ദര്യലഹരിയിലെ ഒരു ശ്ളോകം. ശ്രീശങ്കരനാൽ വിരചിതമായ ഈ ശ്ളോകം ദിവസവും 108 തവണ ജപിച്ചാൽ മികച്ച തൊഴിലും അതുവഴി സാമ്പത്തിക നേട്ടവും കൈവരുമെന്നാണ് വിശ്വാസം. എന്നാൽ അങ്ങനെ വന്നുചേരുന്ന ധനത്തിന്റെ ഒരുഭാഗം ആതുര ശുശ്രൂഷ, അന്നദാനം തുടങ്ങിയ കർമ്മങ്ങൾക്ക് ഉപയോഗിക്കണമെന്ന് മാത്രം.
മന്ത്രം ഇപ്രകാരം-
'സ്മരം യോനിം ലക്ഷ്മിം
ത്രിതയ മിദമാദൗതവമനോ
നിധായൈകേ നിത്യേ
നിരവധി മഹാഭോഗരസികാഃ
ഭജന്തി ത്വാം ചിന്താമണി ഗുണ
നിബദ്ധാക്ഷ വലയഃ
ശിവാഗ്നൗ ജൂഹ്വന്ത സുരഭിഘൃത
ധാരാഹൂതിശതൈഃ'