
കൊളംബോ: എട്ട് മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി ശ്രീലങ്കൻ പ്രധാനമന്ത്രി ഗോതബയ രാജപക്സ മന്ത്രിസഭ വികസിപ്പിച്ചു. എന്നാൽ, ധനമന്ത്രിയെ നിയമിച്ചിട്ടില്ല. ഡഗ്ലസ് ദേവാനന്ദ, ബന്ദുല ഗുൺവർദന, കെഹെലിയ രാംബക്‌വെല്ല, മഹിന്ദ അമരവീര, രമേശ്പദിറാണ, വിദുര വിക്രമനായക, നാസ്സർ അഹമ്മദ്, റോഷൻ രണസിംഗേ എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.