
അമേരിക്കയിലെ പെൻസിൽവാനിയയിലെ ന്യൂടൗണിലുള്ള ഒരു വീടാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. മൂന്ന് കൂറ്റൻമുറികളും മനോഹരമായ പൂന്തോട്ടവും എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള അടുക്കളയും ഫയർപ്ലേസ് ഉൾപ്പെടുത്തിയ സ്വീകരണമുറിയും ഉള്ള വീട് ആരെയും ആകർഷിക്കുംയ 3.2 കോടി രൂപ വിലയിട്ടിരിക്കുന്ന വീടിനെ ചർച്ചയാക്കിയത് പക്ഷേ ഈ സൗകര്യങ്ങളൊന്നുമല്ല.
സ്റ്റെയർകേസിൽ ക്ലോസെറ്റ് വച്ചതാണ് വീടിനെ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. നിർമ്മാണത്തിന്റെ അപാകതയാണോ പരീക്ഷണത്തിന്റെ ഭാഗമാണോ എന്നാണ് ഈ നിരവധി പേർ ചോദിക്കുന്നത്.
സമൂഹമാദ്ധ്യമമായ റെഡ്ഡിറ്റൃിലാണ് വീടിെനക്കുറിച്ചുള്ള വിവരങ്ങൾ ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ സ്റ്റെയർക്കേസിലെ ടോയ്‌ലെറ്റിന്റെ ചിത്രം വൈറലായി. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഹൊറൽ സിനിമയ്ക്ക് പറ്റിയ വീടാണെന്നാണ് ചിലർ പറഞ്ഞത്. ചിലരാകട്ടെ ടോയ്‌ലെറ്റ് അല്ല സ്റ്റെയർകേസിൽ കുളിമുറിയാണ് പ്രതീക്ഷിച്ചതെന്നും എഴുതി.