
കൊച്ചുകുട്ടികളും അവരുടെ നിഷ്‌കളങ്കമായ പ്രവൃത്തികളും പലപ്പോഴും നമ്മുടെ മനസ് ആകർഷിക്കും. പിളള മനസിൽ കളളമില്ല എന്ന ചൊല്ല് തന്നെയുണ്ട്. അത് ശരിയാണെന്ന് തോന്നുംവിധമാണ് കൊച്ചുകുട്ടികളുടെ ഓരോ ഇടപെടലും. ഇവിടെയിതാ തനിക്ക് കിട്ടിയ ആഹാരത്തിന്റെ ഒരു പകുതി തന്റെ നായയ്‌ക്ക് നൽകിയിരിക്കുകയാണ് ഒരു കൊച്ചുകുട്ടി.
കാർ യാത്രയ്‌ക്കിടെ കുട്ടിയ്‌ക്ക് കഴിക്കാൻ അമ്മ ചിക്കൻ നഗ്‌ഗറ്റ് നൽകി. കുട്ടി അത് വാങ്ങുമ്പോൾ തന്നെ പിന്നിലിരുന്ന നായ അത് നോക്കുന്നുണ്ട്. പകുതി കഴിച്ച ശേഷം കുട്ടി കൈനീട്ടി അത് നായയ്‌ക്ക് നൽകി. കുട്ടിയുടെയും നായയുടെയും രസകരമായ വീഡിയോ പാർട്‌ണേഴ്‌സ് ഇൻ ക്രൈം എന്ന പേരിൽ ക്യൂട്ട് ഫ്ളഫി ഡോഗ്‌സ് എന്ന ഇൻസ്‌റ്റഗ്രാം പേജാണ് ഷെയർ ചെയ്‌തത്. പോസ്‌റ്റ് ചെയ്‌ത് ദിവസങ്ങൾക്കകം ഉദ്ദേശം 15 ലക്ഷത്തോളം ലൈക്ക് വീഡിയോയ്‌ക്ക് ലഭിച്ചുകഴിഞ്ഞു.