aa-rahim-arya-rajendran

കൊ​ച്ചി​:​ ​തൃ​ക്കാ​ക്ക​ര​ ​പി​ടി​ക്കാ​നും​ ​പി​ടി​ച്ചു​നി​റു​ത്താ​നും​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​യു​വ​ജ​ന​ ​-​ ​വി​ദ്യാ​ർ​ത്ഥി​ ​സ്‌​ക്വാ​ഡു​ക​ൾ​ ​തീ​വ്ര​പ്രാ​ര​ണ​ത്തി​ൽ.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​യു​വ​ജ​ന​ങ്ങ​ളു​ടെ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ങ്കി​ലും​ ​ഇ​നി​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​മു​ഴു​വ​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​നേ​താ​ക്ക​ളെ​യും​ ​എ​ത്തി​ക്കാ​നാ​ണ് ​മു​ന്ന​ണി​ക​ളു​ടെ​ ​നീ​ക്കം.​ 164​ ​ബൂ​ത്തു​ക​ളി​ലും​ ​യു​വ​നേ​താ​ക്ക​ൾ​ ​നി​റ​ഞ്ഞു​നി​ൽ​ക്കും.

എ​ണ്ണ​യി​ട്ട​ ​യ​ന്ത്രം​ ​പോ​ലെ​ ​ഇ​ട​തു​പട
യു​വ​ജ​ന​-​ ​വി​ദ്യാ​ർ​ത്ഥി​ ​നേ​താ​ക്ക​ളു​ടെ​ ​നീ​ണ്ട​നി​ര​ ​എ​ൽ.​ഡി.​വൈ.​എ​ഫ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്.​ ​ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹിം എം.പി ദിവസങ്ങളായി മണ്ഡലത്തിലുണ്ട്. സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​വി.​കെ.​ ​സ​നോ​ജ്,​ ​പ്ര​സി​ഡ​ന്റ് ​വി.​ ​വ​സീ​ഫ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​യ​ർ​ ​എ​സ്.​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​ൻ,​ ​നേ​താ​ക്ക​ളാ​യ​ ​ഡോ.​ ​ഷി​ജു​ഖാ​ൻ,​ ​എം.​ ​ഷാ​ജി​ർ,​ ​ആ​ർ.​ ​ശ്യാ​മ,​ ​അ​രു​ൺ​ ​ബാ​ബു​ ​തു​ട​ങ്ങി​ 30​ഓ​ളം​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​താ​ക്ക​ൾ​ ​മ​ണ്ഡ​ല​ത്തി​ലു​ണ്ട്.​ ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ ​അ​രു​ൺ,​ ​സെ​ക്ര​ട്ട​റി​ ​ടി.​ടി.​ ​ജി​സ്‌​മോ​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന​ 20​ലേ​റെ​ ​എ.​ഐ.​വൈ.​എ​ഫ് ​നേ​താ​ക്ക​ളു​മു​ണ്ട്.​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക​ൾ​ ​വ​ഴി​യാ​ണ് ​ഏ​കോ​പ​നം.​ ​ഏ​രി​യ​-​ ​മ​ണ്ഡ​ലം​ ​ത​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​വ​ഴി​ ​ബൂ​ത്തു​ക​ളി​ലേ​ക്ക് ​പ്ര​വ​ർ​ത്ത​ക​രെ​ ​വി​ന്യ​സി​ക്കും.​ ​ഒ​രു​ ​ബൂ​ത്തി​ൽ​ 30​ ​പേ​രെ​ങ്കി​ലു​മു​ണ്ടാ​കും.

യു.​ഡി.​വൈ.​എ​ഫി​ന് ​നേ​താ​ക്ക​ളു​ടെ​ ​നീ​ണ്ട​നിര
ഇ​ട​തു​പ​ക്ഷ​ത്തി​ന് ​സ​മാ​ന​മാ​യി​ ​വി​ദ്യാ​ർ​ത്ഥി​ ​-​ ​യു​വ​ജ​ന​ ​നേ​താ​ക്ക​ളു​ടെ​ ​സം​ഘം​ ​യു.​ഡി.​എ​ഫി​നാ​യും​ ​രം​ഗ​ത്തു​ണ്ട്.​ ​ബൈ​ക്ക് ​റാ​ലി​ക​ളു​ൾ​പ്പെ​ടെ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​-​ ​യു​വ​ജ​ന​ ​റാ​ലി​ക​ളും​ ​സം​ഘ​ടി​പ്പി​ക്കും.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളും​ ​എം.​എ​ൽ.​എ​മാ​രു​മാ​യ​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ,​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​തു​ട​ങ്ങി​യ​വ​ർക്കും ​കെ.​എ​സ്.​ ​ശ​ബ​രീ​നാ​ഥ​ൻ,​ രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ,​ ​വി.​ടി.​ ​ബ​ൽ​റാം,​ ​റി​ജി​ൽ​ ​മാ​ക്കു​റ്റി,​ ​ബി.​ആ​ർ.​എം​ ​ഷ​ഫീ​ർ​ ​എ​ന്നി​വ​ർ​ക്കുമാണ് ​യു​വ​ ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ചു​ക്കാ​ൻ.​ ​ജി​ല്ലാ,​ ​മ​ണ്ഡ​ലം,​ ​ബൂ​ത്ത് ​ത​ല​ങ്ങ​ളി​ലാ​ണ് ​പ്ര​ചാ​ര​ണം.​ ​ഒ​രു​ ​ബൂ​ത്തി​ൽ​ ​അ​ഞ്ചു​പേ​രു​ടെ​ ​നാ​ല് ​യു​വ​ജ​ന​ ​സ്‌​ക്വാ​ഡു​ണ്ട്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സ്ക്വാ​ഡ് ​വ​ർ​ദ്ധി​പ്പി​ക്കും.

ഭ​വ​ന​ ​സ​ന്ദ​ർ​ശ​ന​വു​മാ​യി​ ​യു​വ​മോ​ർ​ച്ച
യു​വ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​യാ​ണ് ​എ​ൻ.​ഡി.​എ​യു​ടെ​ ​യു​വ​ജ​ന​ ​പ്ര​ചാ​ര​ണ​ത്ത​തി​ന് ​ചു​ക്കാ​ൻ.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ദി​നി​ൽ​ ​ദി​നേ​ശ്,​ ​കെ.​ ​ഗ​ണേ​ഷ്,​ ​മ​നു​ ​പ്ര​സാ​ദ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ബി.​എ​ൽ.​ ​അ​ജേ​ഷ് ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ളാ​ണ് ​ഏ​കോ​പ​നം.​ ​ബൂ​ത്തൊ​ന്നി​ന് 20​ ​പ്ര​വ​ർ​ത്ത​ക​രെ​ ​വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.​ ​ഭ​വ​ന​ ​സ​ന്ദ​ർ​ശ​ന​ത്തി​ന്റെ​ ​ആ​ദ്യ​ ​ഘ​ട്ടം​ ​പൂ​ർ​ത്തീ​ക​രി​ച്ചു.​ ​അ​ടു​ത്ത​ ​റൗ​ണ്ടോ​ടു​കൂ​ടി​ ​മ​ണ്ഡ​ല​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​വീ​ടു​ക​ളി​ലും​ ​പ്ര​ചാ​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കും.

'വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥി- യുവജന നേതാക്കളും മണ്ഡലത്തിലെത്തും'.
വി.കെ. സനോജ്,
സംസ്ഥാന സെക്രട്ടറി,
ഡി.വൈ.എഫ്.ഐ

'ശക്തമായ പ്രചാരണമാണ് നടക്കുന്നത്. 30 വരെ യുവനേതാക്കൾ മണ്ഡലത്തിലുണ്ടാകും'.
കെ.എസ്. ശബരീനാഥൻ എം.എൽ.എ,
സംസ്ഥാന വൈസ് പ്രസിഡന്റ്,
യൂത്ത് കോൺഗ്രസ്

'ഭവന സന്ദർശനത്തിനാണ് മുൻഗണന. ദിവസവും കൂടുതൽ പ്രവർത്തകർ എത്തും'.
പ്രഫുൽ കൃഷ്ണ,
സംസ്ഥാന പ്രസിഡന്റ്,
യുവമോർച്ച