beauty

ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ആരോഗ്യം മാത്രമല്ല നിങ്ങളുടെ ചർമവും തിളങ്ങാൻ സഹായിക്കുന്നു. അത്ഭുതപ്പെടുത്തുന്ന രീതിയിൽ സൗന്ദര്യം വർദ്ധിപ്പിക്കുന്നതും സ്വാദിഷ്ടവുമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

dark-chocalate

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ശരീരത്തിൽ ആന്റിഓക്സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വൈറ്റ് ചോക്ലേറ്റ് കഴിച്ചാൽ ഫലം ലഭിക്കില്ല. ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റായ എപികാറ്റെച്ചിൻ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നവരിൽ രക്തത്തിലെ പ്ലാസ്മയുടെ അളവ് 20ശതമാനം വർദ്ധിക്കുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

red-wine

റെഡ് വൈൻ

ദിവസവും ഒരു ഗ്ലാസ്സ് റെഡ് വൈൻ കുടിക്കുന്നത് ശരീരത്തിൽ ആന്റിഓക്‌സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കും. എന്നാൽ അമിതമായാൽ ഇത് നിർജലീകരണത്തിലേയ്ക്ക് നയിക്കുന്നു. റെസ്‌വെറാട്രോൾ എന്ന ആന്റിഓക്‌സിഡന്റ് ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ റെഡ് വൈൻ മിതമായ അളവിൽ കുടിക്കുന്നത് ആരോഗ്യകരമായ തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ സഹായിക്കും.

red-apple

ആപ്പിൾ

എല്ലാ ആപ്പിളുകളിലും പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡ് അടങ്ങിയിട്ടുണ്ടെങ്കിലും ചുവന്ന നിറത്തിലുള്ളവയിലാണ് ഏറ്റവും ഉയർന്ന അളവിൽ കാണപ്പെടുന്നത്. ആപ്പിളിന്റെ തൊലിയിലാണ് ആന്റിഓക്സിഡന്റുകൾ ധാരാളമായി കാണപ്പെടുന്നത് അതിനാൽ തൊലി കളയാതെ കഴിക്കുമ്പോഴാണ് ഫലം പൂർണമായും ലഭിക്കുക.

green-tea

ഗ്രീൻ ടീ

ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന കാറ്റെച്ചിൻ പോളിഫെനോൾസ് എന്ന ആന്റി ഓക്‌സിഡ് ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമം ലഭിക്കാൻ ഗ്രീൻ ടീ പതിവായി കുടിക്കുന്നത് നല്ലതാണ്.

yogurt

തൈര്

ആന്റിഓക്സിഡന്റുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള തൈര് നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ആന്റിഓക്സിഡന്റുകൾ മാത്രമല്ല റൈബോഫ്ലേവിൻ എന്ന വിറ്റാമിനും തൈരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.