aparna-das

സഞ്ചാരികളുടെ പ്രിയയിടമാണ് മാലി ദ്വീപ്. എത്ര കണ്ടാലും മതിവരാത്തയിടമായിട്ടാണ് പലരും മാലിദ്വീപിനെ വിശേഷിപ്പിക്കുന്നത്. ഒരിക്കലെങ്കിലും പോയിട്ടുള്ളവരെ പിന്നെയും പിന്നെയും മാടി വിളിക്കുന്ന ഒരു വശ്യത ഈ ദ്വീപിനുണ്ട്. ഇവിടത്തെ കാറ്റും വെയിലും മണൽത്തരികളുമെല്ലാം യാത്രികരുടെ ഹൃദയം കീഴടക്കും.

ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ പ്രിയയിടമായി മാലിദ്വീപ് മാറിക്കഴിഞ്ഞു. അവധിക്കാലം ആഘോഷിക്കാൻ സണ്ണി ലിയോൺ ഉൾപ്പെടെയുള്ളവർ ഇവിടേക്ക് പതിവായി എത്തുന്നുണ്ട്. ഇപ്പോഴിതാ നടി അപർണ ദാസും അവധിക്കാലം അടിച്ചുപൊളിക്കാൻ എത്തിയിരിക്കുകയാണ് മാലി ദ്വീപിൽ.

View this post on Instagram

A post shared by Aparna Das💃🏻 (@aparna.das1)

മനോഹരങ്ങളായ നിരവധി ചിത്രങ്ങളും വീഡിയോയും താരം ആരാധകരുമായി പങ്കിട്ടിട്ടുണ്ട്. കടലിലെ നിറത്തിന് ചേരുന്ന തരത്തിൽ നീല നിറമുള്ള വസ്ത്രമാണ് അപർണയും ധരിച്ചിരിക്കുന്നത്. ഇവിടെ നിന്നും പോകാൻ കഴിയുന്നില്ലെന്നും ഹൃദയം ഇപ്പോഴും ഇവിടെയാണെന്നുമെല്ലാം അവർ വീഡിയോ പങ്കിട്ട് കുറിച്ചിട്ടുണ്ട്.

'ഞാൻ പ്രകാശനി'ലൂടെ അഭിനയ രംഗത്തെത്തിയ താരം 'മനോഹരം' എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നായികയായെത്തിയിരുന്നു. വിജയ് ചിത്രമായ ബീസ്റ്റിലാണ് ഒടുവിൽ താരം അഭിനയിച്ചത്.

aparna-das

അവധിക്കാലം ആഘോഷിക്കുന്നവരുടെയും വിവാഹപാർട്ടിക്കാരുടെയും പ്രിയയിടമാണിപ്പോൾ മാലിദ്വീപ്. കേരളത്തിൽ നിന്നും മാലിദ്വീപിലേക്ക് അടിച്ചു പൊളിക്കാൻ എത്തുന്നവരും നിരവധിയാണ്. ഡൈവിംഗും സ്‌നോർക്കലിംഗുമാണ് ഇവിടത്തെ പ്രധാന ജലവിനോദങ്ങൾ.

1200ഓളം കൊച്ചു ദ്വീപുകൾ ചേർന്നതാണ് മാലിദ്വീപ്. അതിൽ തന്നെ ആൾത്താമസമുള്ളത് 200 എണ്ണത്തിൽ മാത്രമാണ്. ഓരോ ദ്വീപിലും കാണാനായി പലതരം കാഴ്ചകളാണുള്ളത്.

View this post on Instagram

A post shared by Aparna Das💃🏻 (@aparna.das1)