ബ്രഹ്മ പുത്ര നദിക്ക് കുറുകെ, ഇന്ത്യ തുരങ്ക പാത നിര്‍മ്മിക്കുന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആണ് പുറത്തു വന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശില്‍ ആണ് മൂന്ന് തുരങ്ക പാതകള്‍ നിര്‍മ്മിക്കുന്നത്. അസമിലെ തേസ്പൂരിന് സമീപം ബ്രഹ്മപുത്ര നദിയുടെ അടിത്തട്ടിലൂടെ 9.8 കിലോ മീറ്റര്‍ ദൈര്‍ഘ്യം ഉള്ളതാണ് ഈ തുരങ്കം. 7000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ തുരങ്കം, അസമും അരുണാചലും തമ്മിലുള്ള ദൂരം കുറയ്ക്കും.

brahmaputra-underwater-tu

മഹാസമുദ്രം പോലെ കരകാണാന്‍ കഴിയാതെ പരന്നു കിടക്കുന്ന മഹാ നദിയാണ് ബ്രഹ്മ പുത്ര. നിലവില്‍ അഞ്ച് പാലങ്ങള്‍ ആണ് ബ്രഹ്മപുത്രയ്ക്ക് കുറകെയുള്ളത്. അഞ്ചര കിലോമീറ്റര്‍ ആണ് ബ്രഹ്മപുത്രയുടെ ശരാശരി വീതി. കൈലാസത്തില്‍ നിന്ന് ആരംഭിച്ച് ടിബറ്റ് വഴി അരുണാചല്‍ പ്രദേശിലെത്തി, അസമിനു കുറുകെ ഒഴുകി ബംഗ്ലദേശില്‍ എത്തി ബംഗാള്‍ ഉള്‍ക്കടലില്‍ അവസാനിക്കുന്ന നദി ആണ് ബ്രഹ്മപുത്ര. ബ്രഹ്മപുത്രയുടെ പോഷകനദികള്‍ പോലും ഭീമാകാരങ്ങളാണ്. ബ്രഹ്മപുത്ര നദിയിലെ വര്‍ഷം തോറുമുള്ള വെള്ളപ്പൊക്കം ആയിരക്കണക്കിന് ഗ്രാമങ്ങളെയാണു തുടച്ചു നീക്കിയത്. അങ്ങനെ രാജ്യാ അതിര്‍ത്തികള്‍ക്കു കുറുകെ ഒഴുകുന്ന നദിയായ ബ്രഹ്മപുത്രയെ മെരുക്കാനുള്ള രാജ്യത്തിന്റെ ശ്രമം കൂടിയാണ് പുതിയ തുരങ്കം.