
കത്തിനൊപ്പം ഒരു ചായ കൂടി കുടിക്കാമെന്ന ആശയം മുൻനിർത്തി മോടിപിടിപ്പിച്ച പോസ്റ്റോഫീസ് വമ്പൻ ഹിറ്റിലേക്ക്. കത്തുകളും സ്റ്റാമ്പുകളും അടക്കമുള്ള സേവനങ്ങള്‍ക്കൊപ്പം ചായയും കാപ്പിയും ഭക്ഷണവുമൊക്കെ ഈ പോസ്റ്റോഫീസിൽ കിട്ടും.
പശ്ചിമബംഗാളിലെ പ്രസിദ്ധമായ കൊല്‍ക്കത്ത ജനറല്‍ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലാണ് തപാല്‍ വകുപ്പിന്റെ രാജ്യത്തിലെ തന്നെ ആദ്യത്തെ കഫേ തുടങ്ങിയത്. 'സിയുലി' എന്നാണ് കഫേയുടെ പേര്. തപാൽ വകുപ്പിലെ കാറ്ററിംഗ് വിഭാഗമാണ് കഫേ നടത്തുന്നത്.
രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെയാണ് കഫേയുടെ പ്രവര്‍ത്തനം. പുതുതലമുറയെ തപാല്‍വകുപ്പുമായി അടുപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് കൊല്‍ക്കത്ത മേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ നീരജ്‌കുമാര്‍ പറഞ്ഞു.
