80കള്‍ ലോകത്തിന്റെ സുവര്‍ണ്ണ കാലഘട്ടം, ദി ഏജ് ഓഫ് എകസ്‌ട്രെയിം ഫാഷന്‍... പക്ഷെ ലാറ്റിന്‍ അമേരിക്ക 80 കളെ വിലയിരുത്തുന്നത് പരാജയങ്ങളുടെ കാലഘട്ടം എന്നാണ്. എന്തുകൊണ്ടെ് എന്നാല്‍ , ലാറ്റിന്‍ അമേരിക്ക സാമ്പത്തികമായി ഏറെ തകര്‍ന്നടിഞ്ഞ കാലഘട്ടം ആണ് 80കള്‍. കടബാധ്യതകള്‍ അവരെ സാമ്പത്തികമായി തകര്‍ത്ത് എറിഞ്ഞു. ഇതിനു കാരണം എണ്ണവിലയിലെ വമ്പന്‍ വര്‍ദ്ധനവ് ആയിരുന്നു. എണ്ണ വില കുതിച്ച് ഉയര്‍ന്നത് അവരുടെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുകയും വലിയ കമ്മി സൃഷ്ടിക്കുകയും ചെയ്തു.

അതോടെ വിദേശകടം അഭൂതപൂര്‍വമായ ഉയര്‍ന്ന നിലയിലേക്ക് എത്തി. അങ്ങനെ ലാറ്റിന്‍ അമേരിക്ക സാമ്പത്തികമായി കൂപ്പുകുത്തി. മെക്സിക്കോ ആണ് ആദ്യമായി തകര്‍ന്നടിഞ്ഞത്. 1982ല്‍ അവര്‍ ഒരു പ്രസ്താവന പുറത്തിറക്കി ഞങ്ങള്‍ക്ക് ഈ കട ബാധ്യത തിരിച്ചടയ്ക്കാന്‍ സാധിക്കില്ല എന്ന്. ഇതിനു പിന്നാലെ ഓരോ രാജ്യങ്ങളും തകര്‍ന്നടിഞ്ഞു. ബ്രസീല്‍, ചിലി, അര്‍ജന്റീന, കൊളംബിയ, വെനസ്വേല, പെറു, എക്യൂഡോര്‍ അങ്ങനെ ഓരോരുത്തരായി വീണു.