vignesh-nayanthara

ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഗ്നേഷ് ശിവനും. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ ഇവർ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

വിഗ്നേഷ് ശിവനാണ് സാധാരണയായി ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ നയൻതാരയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം തരട്ടെയെന്ന് വിഗ്നേഷ് ചോദിക്കുമ്പോൾ നാണത്തോടെ പുഞ്ചിരിക്കുന്ന നയൻതാരയെ വീ‌ഡിയോയിൽ കാണാം.

മഹാബലിപുരത്തെ ഒരു സീ ഫുഡ് റെസ്റ്റോറന്റില്‍ നിന്നുള്ള കാഴ്‌ചകളാണ് വീഡിയോയിലുള്ളത്. ഒരു കുറിപ്പും വീഡിയോയ്‌ക്കൊപ്പം വിഗ്നേഷ് പങ്കുവച്ചിട്ടുണ്ട്.

'നന്നായി ഭക്ഷണം കഴിക്കാനുള്ള സമയം. പ്രിയപ്പെട്ട സീ ഫുഡ് റെസ്‌റ്റോറന്റിൽ നിന്ന് ഏറ്റവും മികച്ച നാടൻ ഫുഡ് അവളെ കഴിപ്പിക്കുന്നതാണ് സന്തോഷം. രുചികരമായ ഭക്ഷണവും സ്‌നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം സ്ഥലങ്ങളിൽ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കുന്നത്.

ഇരുവരുടേയും വിവാഹം വരുന്ന ജൂണിൽ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നത്.

View this post on Instagram

A post shared by Vignesh Shivan (@wikkiofficial)