samtha

ഖുഷി എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കാർ നദിയിലേക്ക് മറിഞ്ഞ് താരങ്ങളായ വിജയ് ദേവരകൊണ്ടയ്ക്കും സാമന്തയ്ക്കും പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കാശ്മീരിലെ പഹൽഗാമിനടുത്തുള്ള ലിഡർ നദിയിലേക്കാണ് കാർ മറിഞ്ഞത്. അതിവേഗം കാറോടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. വിജയ് ദേവരകൊണ്ടയ്ക്കും സാമന്തയ്ക്കും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. നിറുത്തിവച്ച ചിത്രീകരണം ഇന്ന് പുനരാരംഭിക്കും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം. ഡിസംബർ 23ന് തെലുങ്ക്, തമിഴ്, കന്നട, മലയാളം ഭാഷകളിൽ ഖുഷി റിലീസ് ചെയ്യും.