yours-tomorrow

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും, അനുകൂല സ്ഥലമാറ്റം, പുതിയ സുഹൃത്‌ബന്ധങ്ങളില്‍ക്കൂടി നേട്ടം, മേലുദ്യോഗസ്ഥര്‍ സഹായിക്കും.

ഭരണി: അനുകൂലമായ വിവാഹ ആലോചന, ആപത്തുകളില്‍ നിന്നും രക്ഷ, ഭാര്യാഗുണം. തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, ദാമ്പത്യ സുഖം, പല രീതിയിലും ഉയര്‍ച്ചയുണ്ടാകും.

കാര്‍ത്തിക: സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, ധധനചെലവ്, ദാമ്പത്യജീവിതത്തില്‍ ഭിന്നതകള്‍, സഞ്ചാരക്ലേശം.

രോഹിണി: ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും, സ്ത്രീകള്‍ മൂലം അസ്വസ്ഥത, ബന്ധുക്കളുടെ എതിര്‍പ്പുകൾ വർദ്ധിക്കും, വാഹനസംബന്ധമായി പണച്ചെലവ്.

മകയിരം: പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, ഭൂമി സംബന്ധമായി ധനനഷ്ടം, കടബാദ്ധ്യതകള്‍ മൂലം വിഷമിക്കും.

തിരുവാതിര: അശ്രദ്ധയും അലസതയും വലിയ പ്രയാസങ്ങൾക്ക് കാരണമായേക്കാം. ജീവിത പങ്കാളിയുമായി അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുക. പൊതുജന പിന്തുണ കുറയും.

പുണര്‍തം: ചെലവ് നിയന്ത്രിക്കണം. ഉത്കണ്ഠയും ആശങ്കയും പാടില്ല. അനാവശ്യ കൂട്ടുകെട്ടുകളിൽ ചെന്നുപെടരുത്. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾക്ക് മേൽ ചുമത്തപ്പെടാൻ സാദ്ധ്യതയുണ്ട്.

പൂയം: ഈശ്വര ചിന്ത ശക്തമാക്കണം. മേലുദ്യോസ്ഥരുമായി കലഹിക്കരുത്. അപമാനത്തിന് ഇടയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി ഒഴിവാക്കണം, തൊഴിൽരംഗത്ത്‌ തടസങ്ങള്‍ കൂടും.

ആയില്യം: ദാമ്പത്യത്തിൽ കലഹം, തെറ്റിദ്ധാരണ ഇവ ഉണ്ടാകാതെ നോക്കണം. ആലോചിക്കാതെ ഒരു കാര്യത്തിലും അഭിപ്രായം പറയരുത്. വാഹനം ഉപയോഗിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും നല്ല ശ്രദ്ധ വേണം.

മകം: ചീത്ത കൂട്ട് കെട്ടുകളിൽ ഉള്‍പ്പെടരുത്, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം, പുതിയ പദ്ധതികളോ മനോരഹസ്യങ്ങളോ ആരുമായും പങ്കിടരുത്.

പൂരം: അപകീര്‍ത്തിപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും,​ ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, കര്‍മ്മ മേഖലയില്‍ അശ്രദ്ധ, സുഖാനുഭവങ്ങള്‍ക്ക്‌ തടസം ഉണ്ടാകും.

ഉത്രം: പ്രതിസന്ധികൾ പരിഹരിക്കും. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായി ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും, വ്യാപാര വ്യവസായങ്ങള്‍ക്ക്‌ തുടക്കം കുറിക്കും, നൂതന ഗൃഹം വാങ്ങാൻ ആലോചിക്കും.

അത്തം: സ്വജനങ്ങളുടെ കുതന്ത്രങ്ങൾ മനസ്വസ്ഥത കെടുത്തും. വിനോദത്തിന് കൂടുതൽ പണം ചെലവഴിക്കരുത്, ദൈവികത വർദ്ധിപ്പിക്കുക, ആഗ്രഹിച്ച അംഗീകാരവും പദവിയും ലഭിക്കും. കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും.

ചിത്തിര: കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തുക, പ്രശംസ, ഭൂമി ലാഭം എന്നിവയും ഉണ്ടാകും, കേസുകളിൽ എതിർപ്പുകൾ മറികടന്ന് പിടിച്ചു നിൽക്കും, പ്രശ്നങ്ങളോട് അതിശക്തമായി പ്രതികരിക്കും.


ചോതി : കുടുംബത്തിൽ സമാധാനവും ഐശ്വര്യവും ഉണ്ടാവാൻ ശ്രമിക്കണം. നല്ല പെരുമാറ്റത്തിലൂടെ സ്നേഹം പിടിച്ചു പറ്റണം, മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കും വില നൽകണം.

വിശാഖം: അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും.

അനിഴം: നേത്ര - വാതസംബന്ധമായ അസുഖങ്ങൾ അവഗണിക്കരുത്. നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കാൻ കഴിയും, ബന്ധുജന സഹായം ലഭ്യമാകും, നിക്ഷേപങ്ങൾ നടത്തുന്നതിൽ തിരക്ക് കൂട്ടരുത്.

കേട്ട: സന്താനങ്ങളുടെ ക്ഷേമത്തിനായി പരിശ്രമിക്കണം. കോപം നിയന്ത്രിക്കണം. സമ്മർദ്ദങ്ങൾക്കു വഴങ്ങി യാതൊരു കാര്യവും ചെയ്യരുത്, ഗൃഹത്തിൽ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും.

മൂലം: പ്രതിസന്ധികൾ ആത്മവിശ്വാസത്തോടെ നേരിടുക. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം, രോഗദുരിതങ്ങള്‍ക്ക്‌ ശമനം ലഭിക്കും, അന്യാധീനപ്പെട്ട ധനം തിരികെ ലഭിക്കും, കൂട്ടു ബിസിനസിൽ പുതിയ മാറ്റങ്ങൾ വേണ്ടിവരും.

പൂരാടം: ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. ബുദ്ധിപരമായ നീക്കങ്ങളിലൂടെ ഗുണാനുഭവങ്ങൾ ഉണ്ടാകും, പലതരം പ്രതിബന്ധങ്ങൾ നേരിടുമെങ്കിലും ഈശ്വരാധീനത്താൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവില്ല.

ഉത്രാടം: ബന്ധങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുക, വാക്കുകൾക്ക് നിയന്ത്രണം വേണം, വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ആരോഗ്യസ്ഥിതി തൃപ്‌തികരം ആയിരിക്കും, വിവാഹാദി കർമ്മങ്ങളില്‍ പങ്കെടുക്കും.

തിരുവോണം: ചുമക്കാവുന്നതിന് അപ്പുറമുള്ള ഉത്തരവാദിത്വങ്ങൾ ചുമക്കരുത്, ചുറ്റുമുള്ളവരുടെ സ്വാധീനങ്ങൾക്ക് അമിതമായി വഴങ്ങരുത്,
വിവാഹാലോചനകള്‍ക്ക്‌ തടസം നേരിടും. മനഃക്ലേശങ്ങള്‍ വര്‍ദ്ധിക്കും.

അവിട്ടം: മേലധികാരികളുമായി വാക്ക് തർക്കത്തിന് പോവരുത്, വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കാവൂ. അസ്ഥിസംബന്ധമായ അസുഖങ്ങള്‍,‍ പണച്ചെലവുകൾ വര്‍ദ്ധിക്കും, ധനം സൂക്ഷിച്ചേ വിനിയോഗിക്കാവൂ.

ചതയം: സ്‌ത്രീകളുമായി അകലാനിടവരും, അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്, അലസതയോടു കൂടിയുള്ള സമീപനം പ്രയാസങ്ങൾ സൃഷ്ടിക്കും, അപ്രതീക്ഷിതമായ ചെലവുകൾ പ്രയാസം സൃഷ്ടിക്കാം.

പൂരുരുട്ടാതി: ചുറു ചുറുക്കും, കർമ്മശേഷിയും വർദ്ധിപ്പിക്കണം, കടബാദ്ധ്യത തീർക്കാൻ ബുദ്ധിപരമായി ശ്രമിക്കണം, ധനനഷ്ടം അപവാദം ഇവ കരുതിയിരിക്കുക, പ്രതീക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കും.

ഉത്രട്ടാതി: ബന്ധുക്കൾ മൂലം അസ്വസ്ഥതകൾ, ആപത്തുകളില്‍ നിന്നും മോചനം, ആരോഗ്യപരമായി കരുതല്‍ വേണം, അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ശത്രുക്കള്‍ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം.

രേവതി: കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും, കേസുകളില്‍ നിന്നും രക്ഷ, വ്യവഹാര വിജയം, പ്രശസ്തി, പണമിടപാടുകളില്‍ നേട്ടം.