ramnath

തിരുവനന്തപുരം: നിയമസഭ സംഘടിപ്പിക്കുന്ന പവർ ഒഫ് ഡെമോക്രസി- നാഷണൽ വിമൻ ലജിസ്ലേറ്റീവ് കോൺഫറൻസിന്റെ ഉദ്ഘാടനമാണ് വ്യാഴാഴ്ച രാവിലെ 11.30ന് രാഷ്ട്രപതി നിർവഹിക്കുന്നത്. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് ചടങ്ങ്.

ചടങ്ങിനെത്തുന്ന പ്രത്യേക ക്ഷണിതാക്കളുടെയും വി.ഐ.പികളുടെയും വാഹനങ്ങൾ വ്യക്തികളെ ഇറക്കിയ ശേഷം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മുതൽ നിയമസഭാമ്യൂസിയം വരെയുള്ള സ്ഥലത്ത് പാർക്ക് ചെയ്യണം. മീഡിയ വാഹനങ്ങൾ സ്റ്റേഡിയം ഗേറ്റ് വഴി പ്രവേശിച്ച് ഫയർ സ്റ്റേഷൻ മുതൽ താഴെ ബയോപാർക്ക് വരെ പാർക്ക് ചെയ്യണം. മറ്റുള്ള വാഹനങ്ങൾ സ്പീക്കർ ഗേറ്റ് വഴി കടന്ന് ലൈബ്രറി ഗേറ്റിന് സമീപം ആളെയിറക്കി തിരികെ ബ്രിഗേഡ് ഗേറ്റ് വഴി പുറത്തിറങ്ങി വാച്ച് ആൻഡ് വാർഡ് നിർദ്ദേശിക്കുന്നിടത്ത് പാർക്ക് ചെയ്യണം.

ചടങ്ങിനെത്തുന്ന പ്രത്യേക ക്ഷണിതാക്കൾ രാവിലെ 10.30ന് മുമ്പായി സ്വസ്ഥാനങ്ങളിലിരിക്കണം. ബാഗ്, കുട, മൊബൈൽ ഫോൺ, കാമറ തുടങ്ങിയവ കൈയിലുണ്ടാകരുത്. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലെ റോഡുകളിൽ വാഹന നിയന്ത്രണമുണ്ടായിരിക്കും