modi-pinarayi

ന്യൂഡൽഹി: 77ാം പിറന്നാൾ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ജന്മദിനാശംസകൾ നേർന്നത്. പിണറായി വിജയന്റെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

Birthday greetings to Kerala CM Shri @pinarayivijayan Ji. Praying for his long and healthy life.

— Narendra Modi (@narendramodi) May 24, 2022

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്തിരുന്നു. പ്രിയപ്പെട്ട കോമ്രേ‌ഡ് എന്ന് പിണറായിയെ അഭിസംബോധന ചെയ്ത സ്ററാലിൻ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമങ്ങളിൽ നിന്ന് കേരളത്തെ ഒരു കോട്ട പോലെ കാത്തുസൂക്ഷിക്കാനുള്ള ശക്തി നൽകട്ടെ എന്ന് ആശംസിച്ചു.

Happy Birthday to my dear comrade and Hon'ble Chief Minister of Kerala Thiru @pinarayivijayan.

Wishing you more power to keep Kerala fortified against the divisive forces and show the might of the States in the unity of the Nation.

— M.K.Stalin (@mkstalin) May 24, 2022

1944 മെയ് 24-ന് കണ്ണൂർ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് പിണറായി വിജയന്റെ ജനനം. എന്നാൽ ഔദ്യോഗിക രേഖകളിൽ മാർച്ച് 21ന് ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിരുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ തലേന്നാണ് പിണറായി തന്റെ യഥാർഥ ജന്മദിനം മേയ് 24നാണെന്ന് വെളിപ്പെടുത്തുന്നത്.