df

ടോക്കിയോ: ഇന്തോ - പസഫിക് മേഖലയിൽ അനിയന്ത്രിത മത്സ്യബന്ധനം ഉൾപ്പെടെ ചൈനയുടെ കടന്നുകയറ്റം നിരീക്ഷിക്കാൻ ഉപഗ്രഹ സംവിധാനം ഏർപ്പെടുത്താൻ ക്വാഡ് സമ്മേളനം തീരുമാനിച്ചു.

ചൈനീസ് ഇടപെടൽ ശക്തമായി ചെറുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവർ ധാരണയിലെത്തി.

മാരിറ്റൈം ഡൊമെയ്ൻ അവെയർനെസ് (ഐ.പി.എം.ഡി.എ) എന്ന പുതിയ പദ്ധതി പ്രകാരം ഇന്ത്യയിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ ഇന്ത്യൻ മഹാസമുദ്ര മേഖലയെയും മറ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് നിരീക്ഷിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യും. യുക്രെയിനിലെയും മ്യാൻമറിലെയും സ്ഥിതി ആശങ്കാജനകമാണെന്നും ഉച്ചകോടിയിൽ വിലയിരുത്തി.

ആരോഗ്യം, ബഹിരാകാശം, നാവിക സുരക്ഷ, ദുരന്തനിവാരണം, ഡിജി​റ്റൽ വ്യാപാരം, സൈബർ സുരക്ഷ, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും. ക്വാഡ് രാജ്യങ്ങളിലെ ഊർജ്ജ, ഗതാഗത മന്ത്രിമാരുടെ യോഗം വൈകാതെ ചേരും. സംയുക്ത സൈനിക പരിശീലനങ്ങൾ വർദ്ധിപ്പിക്കും.

പാകിസ്ഥാനിലെ ഭീകര സംഘടനകൾ നടത്തിയ 26/11 മുംബയ്, പഠാൻകോട്ട് ഭീകരാക്രമണങ്ങളെ ക്വാഡ് അപലപിച്ചു.

മറ്റ് പ്രഖ്യാപനങ്ങൾ

 പ്രതിവർഷം ക്വാഡ് രാജ്യങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പഠിക്കാൻ ഫെലോഷിപ്പ്

 കാലാവസ്ഥാ വ്യതിയാന ചർച്ചകളുടെ ആവശ്യകത തിരിച്ചറിഞ്ഞ് ' ക്വാഡ് ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്റ്റേഷൻ ആൻഡ് മിറ്റിഗേഷൻ പാക്കേജ്" ( Q-CHAMP ) രൂപീകരിച്ചു

 കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ പാരീസ് ഉടമ്പടി നടപ്പാക്കും.

ഇ​ന്ത്യ​ ​-​ ​യു.​എ​സ് ​ധാരണ

​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​ക്വാ​ണ്ടം​ ​ക​മ്പ്യൂ​ട്ടിം​ഗ്,​ 5​ജി,​ 6​ജി,​ ​ബ​യോ​ടെ​ക്,​ ​ബ​ഹി​രാ​കാ​ശം,​ ​സെ​മി​ ​ക​ണ്ട​ക്ടേ​ഴ്സ് ​തു​ട​ങ്ങി​യ​ ​മേ​ഖ​ക​ളി​ലെ​ ​സ​ഹ​ക​ര​ണ​ത്തി​ന് ​ഇ​ന്ത്യ​ ​-​ ​യു​എ​സ് ​'​ ​ഇ​നി​ഷ്യേ​റ്റീ​വ് ​ഓ​ൺ​ ​ക്രി​ട്ടി​ക്ക​ൽ​ ​ആ​ൻ​ഡ് ​എ​മേ​ർ​ജിം​ഗ് ​ടെ​ക്നോ​ള​ജീ​സ് "
​ ​മേ​ക്ക് ​ഇ​ൻ​ ​ഇ​ന്ത്യ,​ ​ആ​ത്മ​ ​നി​ർ​ഭ​ർ​ ​ഭാ​ര​ത് ​പ​ദ്ധ​തി​ക​ളു​ടെ​ ​കീ​ഴി​ൽ​ ​പ്ര​തി​രോ​ധ​ ​ഉ​ത്പാ​ദ​ന​ ​മേ​ഖ​ല​യി​ലേ​ക്ക് ​അ​മേ​രി​ക്ക​ൻ​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ​ഇ​ന്ത്യ​യി​ലേ​ക്ക് ​ക്ഷ​ണം
​ ​ബ​ഹ്‌​റൈ​നി​ലെ​ ​ക​മ്പെ​യ്‌​ൻ​ഡ് ​മി​ലി​ട്ട​റി​ ​ഫോ​ഴ്സി​ൽ​ ​ഇ​ന്ത്യ​ ​അ​സോ​സി​യേ​റ്റ് ​അം​ഗ​മാ​യി​ ​ചേ​രു​മെ​ന്ന് ​വൈ​റ്റ്‌​ഹൗ​സ്
​ ​ഇ​ന്ത്യ​ ​-​ ​യു.​എ​സ് ​വാ​ക്സി​ൻ​ ​ആ​ക്‌​ഷ​ൻ​ ​പ്രോ​ഗാം​ 2027​ ​വ​രെ​ ​നീ​ട്ടി