quad

ടോക്കിയോ: ക്വാഡ് സമ്മേളനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വാനോളം പ്രശംസിച്ച് ലോകനേതാക്കൾ.

കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയെ പ്രശംസിച്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ചൈനയെ കണക്കിന് വിമർശിച്ചു.

'സ്വേച്ഛാധിപത്യ രാജ്യങ്ങളായ ചൈനയ്ക്കും റഷ്യയ്ക്കും ലോകത്തെ നന്നായി കൈകാര്യം ചെയ്യാനാകുമെന്നൊരു തെ​റ്റിദ്ധാരണ എല്ലാവർക്കുമുണ്ട്. എന്നാൽ, മോദിയുടെ വിജയം ആ ചിന്താഗതിയെ തകർത്തു. ജനാധിപത്യ രാജ്യങ്ങൾക്കും കാര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് മോദി ലോകത്തിന് മുന്നിൽ തെളിയിച്ചു. ഒരേ വലിപ്പമുള്ള രാജ്യങ്ങളായിട്ടും കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ വിജയിച്ചു. ചൈന അമ്പേ പരാജയപ്പെട്ടു.' - ബൈഡൻ പറഞ്ഞു.

സമ്മേളനത്തിൽ പ്രസംഗിക്കാൻ ബൈഡൻ മുൻകൂട്ടി തയ്യാറാക്കിയ കുറിപ്പിൽ ഇതുണ്ടായിരുന്നില്ലെന്നും ചർച്ചയ്ക്കിടെ പ്രത്യേക ഇടപെടൽ നടത്തിയാണ് അദ്ദേഹം മോദിയെ പ്രശംസിച്ചതെന്നും യു.എസ് വൃത്തങ്ങൾ പറഞ്ഞു.

മ​റ്റ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വാക്സിൻ വിതരണം ഇന്ത്യയുടെ കരുത്തും വിജയവുമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു.

ക്വാഡ് വാക്സിൻ ഇനിഷ്യേ​റ്റീവിന് കീഴിൽ വിതരണം ചെയ്ത ഇന്ത്യൻ നിർമ്മിത വാക്സിനുകൾ താ‌യ്‌ലൻഡും കംബോഡിയയും നന്ദിയോടെ സ്വീകരിച്ചെന്ന് ഇന്ത്യയെ അഭിനന്ദിച്ച് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.

ജ​പ്പാ​ന് ​സ​മീ​പം​ ​റ​ഷ്യ​ൻ,​ ​ചൈ​നീ​സ് ​യു​ദ്ധ​വി​മാ​ന​ങ്ങൾ

​ടോ​ക്കി​യോ​യി​ൽ​ ​ക്വാ​ഡ് ​ഉ​ച്ച​കോ​ടി​ ​ന​ട​ക്ക​വെ​ ​ജ​പ്പാ​ന് ​സ​മീ​പം​ ​റ​ഷ്യ​ൻ,​ ​ചൈ​നീ​സ് ​യു​ദ്ധ​ ​വി​മാ​ന​ങ്ങ​ൾ​ ​സം​യു​ക്ത​ ​പ​റ​ക്ക​ൽ​ ​ന​ട​ത്തി​യെ​ന്ന് ​ജാ​പ്പ​നീ​സ് ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​നൊ​ബു​വോ​ ​കി​ഷി.​ ​ജ​പ്പാ​ൻ​ ​ക​ട​ലി​നും​ ​കി​ഴ​ക്ക​ൻ​ ​ചൈ​നാ​ ​ക​ട​ലി​നും​ ​മീ​തെ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ ​വി​മാ​ന​ങ്ങ​ൾ​ ​പ്രാ​ദേ​ശി​ക​ ​വ്യോ​മാ​തി​ർ​ത്തി​ ​ലം​ഘി​ച്ചി​ട്ടി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​ർ​ ​മു​ത​ൽ​ ​ഇ​ത് ​നാ​ലാം​ ​ത​വ​ണ​യാ​ണ് ​റ​ഷ്യ​ൻ,​ ​ചൈ​നീ​സ് ​യു​ദ്ധ​ ​വി​മാ​ന​ങ്ങ​ൾ​ ​ജ​പ്പാ​ന് ​സ​മീ​പം​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​യു​ടെ​ ​വ്യോ​മ​ ​പ്ര​തി​രോ​ധ​ ​മേ​ഖ​ല​യ്ക്ക് ​സ​മീ​പ​വും​ ​ഈ​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യി​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​ൻ​ ​ജോ​യി​ന്റ് ​ചീ​ഫ് ​ഒ​ഫ് ​സ്റ്റാ​ഫ്സ് ​അ​റി​യി​ച്ചു.

അ​തേ​ ​സ​മ​യം,​ ​ത​ങ്ങ​ളു​ടെ​ ​ടി.​യു​ ​-​ 95​എം.​എ​സ് ​യു​ദ്ധ​വി​മാ​ന​ങ്ങ​ളും​ ​ചൈ​ന​യു​ടെ​ ​എ​ച്ച് ​-​ 6​ ​കെ​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ളും​ ​ജ​പ്പാ​ൻ​ ​ക​ട​ൽ,​ ​കി​ഴ​ക്ക​ൻ​ ​ചൈ​നാ​ക്ക​ട​ൽ,​ ​പ​ടി​ഞ്ഞാ​റ​ൻ​ ​പ​സ​ഫി​ക് ​എ​ന്നി​വ​യ്ക്ക് ​മു​ക​ളി​ൽ​ ​പ​തി​വാ​യി​ ​ന​ട​ത്താ​റു​ള്ള​ ​ത​ന്ത്ര​പ്ര​ധാ​ന​മാ​യ​ ​സം​യു​ക്ത​ ​പ​ട്രോ​ളിം​ഗാ​ണ് ​ഇ​ന്ന​ലെ​ ​ന​ട​ത്തി​യ​തെ​ന്നും​ ​അ​ന്ത​ർ​ദേ​ശീ​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യോ​ ​മ​റ്റ് ​രാ​ജ്യ​ങ്ങ​ളു​ടെ​ ​വ്യോ​മാ​തി​ർ​ത്തി​യു​ടെ​യോ​ ​ലം​ഘ​ന​ങ്ങ​ൾ​ ​സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും​ ​റ​ഷ്യ​ൻ​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.​ ​അ​തേ​ ​സ​മ​യം,​ ​യു​ക്രെ​യി​ൻ​ ​അ​ധി​നി​വേ​ശം​ ​ആ​രം​ഭി​ച്ച​തി​ന് ​ശേ​ഷം​ ​ഇ​താ​ദ്യ​മാ​യാ​ണ് ​റ​ഷ്യ​യും​ ​ചൈ​ന​യും​ ​സം​യു​ക്ത​മാ​യി​ ​വി​മാ​ന​ങ്ങ​ൾ​ ​പ​റ​ത്തു​ന്ന​ത്.