djkovic

പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്ലാൻസ്ലാം ടെന്നിസിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും രണ്ടാം റാങ്കുകാരൻ ഡാനിൽ മെദ്‌വദേവും രണ്ടാം റൗണ്ടിൽ കടന്നു. പുരുഷ സിംഗിൾസിൽ യോഷിഹിറ്റോ നിഷിയോക്കയെ നേരിട്ടുള്ള സെറ്റുകളിൽ അനായാസം കീഴടക്കിയാണ് ജോക്കോ അടുത്ത റൗണ്ട് ഉറപ്പിച്ചത്. സ്കോർ: 6-3, 6-1,6-0. മെദ്‌വദേവ് അർജന്റീനൻ താരം ഫകുണ്ടോ ബാഗ്നിസിനെതിരെയും നേരിട്ടുള്ള സെറ്റുകളിലാണ് ആയാസമില്ലാതെ ജയിച്ചത്. സ്കോർ: 6-2,​6-2,​6-2. അതേസമയം കനേഡിയൻ താരം ഡെന്നിസ് ഷാപ്പലോവിനെ ഡെൻമാർക്ക് താരം ഹോൾജർ റൂനെ വീഴ്ത്തി.

വനിതാ സിംഗിൾസിൽ അലിസെ കോർനറ്റും കരോളിന് പ്ലിസ്കോവയും ജലേന ഒസ്റ്റപെങ്കോയും രണ്ടാം റൗണ്ടിൽ എത്തി.