school

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിൽ ഉവാൾഡെയിൽ സ്‌കൂളിനുള‌ളിലൊളിച്ച് അക്രമി. പ്രദേശത്ത് വെടിവയ്‌പ്പ് നടത്തിയ അക്രമി റോബ് എലമെന്ററി സ്‌കൂളിലാണ് ഒളിച്ചത്. എന്നാൽ പിന്നീട് പൊലീസ് സ്‌കൂൾ വളഞ്ഞ് ഇയാളെ കസ്‌റ്റഡിയിലെടുത്തു. ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് ചൊവ്വാഴ്‌ച എല്ലാ സ്‌കൂളുകളും പ്രാദേശിക ഭരണകൂടം ലോക്ഡൗൺ ചെയ്‌തിരുന്നു.

പൊലീസ് സ്ഥലം വളഞ്ഞ് അക്രമിയെ കസ്‌റ്റഡിയിലെടുത്തു. ഒരാളെ വെടിവച്ച് പരിക്കേൽപ്പിച്ച ശേഷം തോക്ക് ധരിച്ചയാൾ സ്‌കൂളിലേക്ക് ഓടിക്കയറി ഒളിച്ചുവെന്നാണ് മേയർ ഡോൺ മക്‌ലംഗ്‌ലിൻ അറിയിച്ചത്. 600ഓളം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് റോബ് എലമെന്ററി സ്‌കൂൾ.