യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉപരോധങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ റഷ്യ നടപടി കടുപ്പിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവർ അടക്കം 963 പേർക്കാണ് റഷ്യ പ്രവേശന വിലക്കേർപ്പെടുത്തിയത്. ഇവരെ സ്ഥിരമായി വിലക്കിയിരിക്കുകയാണ് റഷ്യ. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ഇക്കൂട്ടത്തിലുണ്ട്. ഹോളിവുഡ് താരങ്ങളായ മോർഗൻ ഫ്രീമാൻ, സംവിധായകൻ റോബ് റെയ്നർ, എന്നിവരും പട്ടികയിലുണ്ട്.

റഷ്യയെ കുറിച്ചുള്ള ഭയം വളർത്തുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരെ പിന്തുണയ്ക്കുന്നവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ അമേരിക്കക്കാരെ ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അവരെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നും മോസ്‌കോ അറിയിച്ചു.റഷ്യ മാർച്ചിൽ പുറത്തിറക്കിയ ലിസ്റ്റിലും ബൈഡന്റെ പേരുണ്ടായിരുന്നു. എന്നാൽ ഈ പട്ടികയിലേക്ക് ചേക്കപ്പെട്ടവരിലേക്ക് കമലാഹാരിസിനെ അടക്കം ഉൾപ്പെുത്തുകയായിരുന്നു. യുഎസ് സ്പീക്കർ നാൻസി പലോസി, സെനറ്റ് നേതാവ് ചാൾസ് ഇ ഷൂമർ, സഭാ മൈനോരിറ്റി നേതാവ് കെവിൻ മക്കാർത്തി എന്നിവരും പട്ടികയിലുണ്ട്. ഇവരെയെല്ലാം എക്കാലത്തേക്കും വിലക്കിയതായി റഷ്യ പറയുന്നു.