egg-truck-accident

ടെക്സാസ്: അടുത്തിടെ അമേരിക്കയിലുണ്ടായ ട്രക്ക് അപകടം ടെക്സാസിലെ റോഡ് യാത്രക്കാരെ വല്ലാതെ വലച്ചിരിക്കുകയാണ്. രണ്ടര ലക്ഷത്തോളം മുട്ടകൾ കയറ്റിക്കൊണ്ട് പോയ ട്രക്കാണ് ടെക്സാസിലെ ഫ്രീവേയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആളപായമില്ല. എന്നാൽ ട്രക്കിലുണ്ടായിരുന്ന മുഴുവൻ മുട്ടകളും റോഡിൽ പൊട്ടി വീണു.

egg-truck-accident

13,000 കിലോഗ്രാം ഭാരമുള്ള 18 ചക്ര ട്രക്ക് ഡല്ലാസ് നഗരത്തിന് സമീപത്തുവച്ച് വഴിയിലെ പാലത്തിന്റെ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പിന്നിലെ ട്രെയിലർ പൊളിഞ്ഞതാണ് മുട്ടകൾ റോഡിലേക്ക് പൊട്ടിയൊഴുകാൻ കാരണം.

ഏകദേശം 30,000 പൗണ്ട് മുട്ടകളാണ് റോഡിൽ പൊട്ടിയൊഴുകി കിടക്കുന്നത്. പൊട്ടിയ മുട്ടകൾ റോഡിൽ ഉണങ്ങിപ്പിടിച്ചത് യാത്രക്കാർക്ക് വൻ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതോടെ ഈ പാത പൂർണമായും അടച്ചു.

egg-truck-accident

egg-truck-accident