
ലൈംഗിക ജീവിതം തൃപ്തികരമല്ലെങ്കിൽ അത് ഭാര്യാ-ഭർതൃബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തും. അടുത്ത തവണ ശരിയായിക്കൊള്ളുമെന്ന് വിചാരിച്ച് പല ലൈംഗിക പ്രശ്നങ്ങളും രഹസ്യമാക്കി വയ്ക്കുകയാണ് മിക്കവരും ചെയ്യുന്നത്. അത്തരത്തിലൊരു പ്രശ്നമാണ് ഡിസ്പറൂണിയ.
ലൈംഗിക ബന്ധത്തിനിടെ ചില സ്ത്രീകൾക്ക് വേദന അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥയെയാണ് ഡിസ്പറൂണിയ എന്ന് പറയുന്നത്. ഈ വേദനയെക്കുറിച്ച് ഭർത്താവിനോട് പോലും പറയാത്തവരുണ്ട്. പകരം തലവേദനയാണെന്നോ വയറുവേദനയാണെന്നോ പറഞ്ഞ് സെക്സിൽ നിന്ന് ഒഴിഞ്ഞുമാറും.
യോനിയിൽ പിരിമുറുക്കം കൂടുന്നതും വേണ്ടത്ര ലൂബ്രിക്കേഷൻ ഇല്ലാത്തതുമാണ് ഈ അവസ്ഥയുടെ പ്രധാന കാരണം. ഈ വേദന സ്ത്രീകൾക്ക് സെക്‌സിനോടുള്ള താത്പര്യം കുറയ്ക്കും. ഫോർപ്ലേ ഇല്ലാതെ ധൃതിയിൽ ബന്ധപ്പെടുമ്പോഴാണ് കൂടുതലായും ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നത്.
ഉത്തേജനവും വികാരവും കുറയുന്നതും, സെക്സിനെക്കുറിച്ച് മനസിൽ ഉത്കണ്ഠ ഉണ്ടാകുമ്പോഴുമൊക്കെ യോനിയിൽ വരൾച്ചയുണ്ടാകും. ഇതാണ് വേദനയുടെ പ്രധാന കാരണം. യോനിയിലെ വരൾച്ച ഒഴിവാക്കാൻ പലതരം ക്രീമുകൾ മാർക്കറ്റിൽ ലഭ്യമാണ്.
ഇതല്ലാതെ മൂത്രാശയ രോഗങ്ങളും യോനിയിലെ പൂപ്പൽബാധയുമൊക്കെ ലൈംഗിക ബന്ധത്തിനിടെ വേദനയും പുകച്ചിലുമൊക്കെ ഉണ്ടാകാൻ കാരണമാകാറുണ്ട്. ഈ അവസ്ഥയെ നിസാരമായി കാണരുത്. ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുക.