
എയർപോർട്ട് കൺവെയർ ബെൽറ്റിൽ ലഗേജുകൾക്കായി കാത്തിരിക്കുന്നവർക്ക് ഇടയിലേക്ക് വന്ന ആ ലഗേജിലേക്ക് ഒരു നോക്കേ യാത്രക്കാർ നോക്കിയുള്ളു. ഭയപ്പാടിലായ യാത്രക്കാർ ബെൽറ്റിന് അരികത്ത് നിന്നും മാറി നിന്നു. വെള്ളത്തുണിയാൽ വരിഞ്ഞു മുറുക്കിയ നിലയിൽ ഒരു മൃതദേഹം അവർക്ക് മുന്നിലൂടെ എത്തുന്ന അനുഭവമായിരുന്നു യാത്രികർക്ക്. ലണ്ടൻ വിമാനത്താവളത്തിന്റെ ലഗേജ് ക്ലെയിം ഏരിയയിൽ നിന്നുള്ള ഈ വീഡിയോ വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. പൊതിഞ്ഞ 'ശരീരം' പോലെയുള്ള വസ്തുവാണ് ഇവിടെ യാത്രികരെ ഭയപ്പാടിൽ ആഴ്ത്തിയത്. എന്നാൽ ഇത് അലങ്കാര വിളക്കിന്റെ കാലായിരുന്നു. ബെൽറ്റിലൂടെ നീങ്ങി എത്തിയത് യഥാർത്ഥ ശരീരമാണെന്ന് കരുതിയ വിമാനത്താവളത്തിലെ ആളുകൾ പരിഭ്രാന്തരാവുന്നത് വീഡിയോയിൽ കാണാനാവും.