kangana

കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് 100 കോടി ബ‌ഡ്‌ജറ്റിലെത്തിയ ധാക്കഡ് എന്ന ചിത്രം. ആദ്യ ദിനം മുതൽക്കേ മോശം അഭിപ്രായങ്ങളായിരുന്നു ചിത്രത്തെക്കുറിച്ച് കേട്ടിരുന്നത്. മേയ് 20ന് റിലീസ് ചെയ്‌ത ചിത്രം ഇതുവരെ നേടിയത് വെറും മൂന്ന് കോടി മാത്രമാണ്.

കങ്കണയുടെ ചിത്രത്തിനൊപ്പം റിലീസായ ഭൂൽ ഭുലയ്യ 2 ന് മികച്ച അഭിപ്രായം ലഭിച്ചതും ധാക്കഡിനെ പ്രതികൂലമായി ബാധിച്ചു. റസ്‌നീഷ് റാസിയാണ് ധാക്കഡ് സംവിധാനം ചെയ്‌തത്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് ഊ സ്പൈ ത്രില്ലറിൽ കങ്കണ എത്തുന്നത്.

കങ്കണയുടെ തുടർച്ചയായി പരാജയപ്പെടുന്ന എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ഇതിന് മുൻപ് റിലീസായ കാട്ടി ബാട്ടി, രൻഗൂൺ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ ചിത്രങ്ങൾ ബോക്‌സോഫീസിൽ തകർന്നടിഞ്ഞിരുന്നു. കങ്കണയെ പ്രധാനകഥാപാത്രമാക്കി സിനിമയെടുക്കാൻ നിന്നവരെല്ലാം പിന്മാറുന്നു എന്നും റിപ്പോർട്ടുകളുണ്ട്.