monsoon-fashion

മഴയിങ്ങെത്തിക്കഴിഞ്ഞു, ഫാഷനിലും മാറ്റം വരുത്തേണ്ട സമയമായിരിക്കുകയാണ്. സ്ഥിരം പരീക്ഷിക്കുന്ന വസ്ത്രങ്ങൾ മഴക്കാലത്ത് ഉപയോഗിച്ചാൽ നല്ല പണികിട്ടും.എന്നാൽ മഴനനയുമെന്ന് പേടിച്ച് ഫാഷൻ ഉപേക്ഷിക്കാനും പറ്റില്ല. അത്തരക്കാർക്ക് മഴക്കാലത്ത് പരീക്ഷിക്കാവുന്ന ചില ഫാഷൻ ഐഡിയകൾ എന്തൊക്കെയാണെന്ന് നോക്കാം.

monsoon-fashion

​​​​​ഏറ്റവും കംഫർട്ടബിളായ വസ്ത്രങ്ങളാണ് മഴക്കാലത്ത് തിരഞ്ഞെടുക്കേണ്ടത്. യാത്ര ചെയ്യാനും എളുപ്പത്തിൽ ഉണങ്ങാനും ഏറ്റവും അനുയോജ്യമായവ ആയിരിക്കണം മഴക്കാല വസ്ത്രങ്ങൾ. ഇരുണ്ട നിറങ്ങളാണ് മഴക്കാലത്ത് അനുയോജ്യം. എളുപ്പത്തിൽ ഉണക്കിയെടുക്കാൻ സഹായിക്കുന്ന മെറ്റീരിയലുകളുടെ വസ്ത്രം നോക്കിയെടുക്കണം. ഇറുകിയ വസ്ത്രങ്ങൾക്ക് പകരം അയഞ്ഞത് ഉപയോഗിക്കാം.

monsoon-fashion

​മഴക്കാലത്ത് ഡെനിം ഉപയോഗിക്കുന്നത് നല്ല ഓപ്ഷനല്ല. അതിനാൽ തന്നെ ജീൻസ്, ഷോർട്സ് , ജാക്കറ്റ് പോലുള്ള ഡെനിം വസ്ത്രങ്ങൾ മൺസൂൺ കാലത്ത് ഉപേക്ഷിക്കുന്നതാണ് നല്ലത്. ഉണങ്ങാനുള്ള കാലതാമസവും ഈർപ്പം നിലനിൽക്കുന്നതും പനിപോലുള്ള രോഗങ്ങൾക്കും ചർമരോഗങ്ങൾക്കും കാരണമാകും.

monsoon-fashion

​ഡെനിമിന് പകരം കോട്ടൻ, ലിനൻ, ഖാദി, സിന്തറ്റിക് മെറ്റീരിയലുകൾ തിരഞ്ഞെടുക്കാം. ക്രോപ്പ് ടോപ്പ്, സ്ട്രെയിറ്റ് പാന്റ്സ്, ആംഗിൾ കോട്ടൻ ലെഗിംഗ്, കോട്ടൻ ഷോട്സ്, മിനി സ്കർട്ട്, കാപ്രി, തുടങ്ങിയവ മഴക്കാലത്ത് അണിയാം.