sobha-surendran

കൊച്ചി: വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയ പി.സി ജോർജിന് പിന്തുണയുമായി ബിജെപി നേതാക്കൾ എത്തിയിരുന്നു. പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ‌്‌തു. ഇതിൽ ശോഭാ സുരേന്ദ്രനുമായി ഉണ്ടായ വാക്കുതർക്കം സോഷ്യൽ മീഡിയയിൽ ചിരിപടർത്തുകയാണ്.

ബിജെപിയുടെ പ്രതിഷേധത്തെ തുടർന്ന് റോഡ് ബ്ളോക്കാവുകയാണെന്നും പിരിഞ്ഞുപോകണമെന്നും അസിസ്‌റ്റന്റ കമ്മിഷണർ ശോഭ സുരേന്ദ്രനെ അറിയിച്ചു. തുടർന്ന് പിരിഞ്ഞുപോകാൻ പറ്റില്ലെന്നും അവിടെ ഇരിക്കാനാണ് തീരുമാനമെന്ന് അവർ അറിയിക്കുകയായിരുന്നു. എന്നാൽ വെയിലുകൊള്ളണ്ട, കസേര ഇട്ടുതരാമെന്നായി കമ്മിഷണർ.

അതേസമയം, പൊലീസിന് കീഴടങ്ങിയ പിസി ജോർജിനെ അറസ്‌റ്റ് രേഖപ്പെടുത്താൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ജാമ്യം റദ്ദാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പി.സി.ജോർജിനെതിരായ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.