df

ന്യൂഡൽഹി: വികസിത രാജ്യങ്ങളിലെ സമ്പദ്‍വ്യവസ്ഥ 2024ഓടെ കരകയറുമെന്ന് ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീത ഗോപിനാഥ്. എന്നാൽ, വികസ്വര രാജ്യങ്ങൾ കൊവിഡിന് മുമ്പുള്ള സമ്പദ്‍വ്യവസ്ഥയേക്കാൾ അഞ്ച് ശതമാനം കുറഞ്ഞനിരക്കിലാവും ഉണ്ടാവുകയെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

കൊവിഡിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ സമ്പദ്‍വ്യവസ്ഥക​ളെല്ലാം തിരിച്ചു വരവിന്റെ പാതയിലാണ്. എന്നാൽ, റഷ്യ-യുക്രെയിൻ സംഘർഷം സമ്പദ്‍വ്യവസ്ഥകളുടെ തിരിച്ചു വരവിന് ആഘാതം ഏൽപ്പിക്കുന്നുണ്ട്. അതിനാലാണ് ആഗോള സമ്പദ്‍വ്യവസ്ഥയുടെ വളർച്ചാ നിരക്ക് കുറച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ആഗോളതലത്തിലും ഇന്ധനവും ഭക്ഷ്യധാന്യങ്ങളും ഉൾപ്പടെയുള്ളവയുടെ വില ഉയരുകയാണ്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പണപ്പെരുപ്പം തടയാൻ പലിശനിരക്കുകൾ ഉയർത്തുകയാണ് ബാങ്കുകൾ. ഇത് ആഗോളധനകാര്യ രംഗത്തിനും വാണിജ്യത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.