kk

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പി.സി. ജോർജിന് ശാരീരിക അസ്വസ്ഥത. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴാണ് രക്ത,സമ്മർദ്ദത്തിൽ വ്യതിയാനമുള്ളതായി അനുഭവപ്പെട്ടത്. തുടർന്ന് പി.സി. ജോർജിന് ഒരു മണിക്കൂർ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

വെണ്ണല, തിരുവനന്തപുരം വിദ്വേഷ പ്രസംഗങ്ങളിലാണ് പൂഞ്ഞാർ മുൻ എം.എ.ൽഎ പി.സി ജോർജിനെ അറസ്റ്റു ചെയ്തത്. കൊച്ചി പൊലീസ് അറസ്‌റ്റ് ചെയ്‌ത ശേഷം അദ്ദേഹത്തെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് കിഴക്കേകോട്ടയിലെ വിദ്വേഷപ്രസംഗ കേസിൽ ഫോർട്ട് പൊലീസിന് കൊച്ചി പൊലീസ് അദ്ദേഹത്തെ കൈമാറി. പി.സി. ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിന് മുൻപാണ് വൈദ്യപരിശോധനയ്ക്കായി ഹാജരാക്കിയത്.