മനില: ഫിലിപ്പീൻസിൽ കടത്തുബോട്ടിന് തീപിടിച്ച് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴ് മരണം. 157 പേരാണ് ' എം.വി മെർക്രാഫ്റ്റ് " എന്ന കടത്തുബോട്ടിലുണ്ടായിരുന്നത്. തീപിടിത്തമുണ്ടായതിന് പിന്നാലെ കടലിലേക്ക് ചാടിയ 120 ലേറെ പേരെ രക്ഷപ്പെടുത്തി. അപകട കാരണം വ്യക്തമല്ല. പോളില്ലോ ദ്വീപിൽ നിന്ന് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയ്ക്ക് 60 കിലോമീറ്റർ അകലെയുള്ള റിയൽ നഗരത്തിലേക്കായിരുന്നു കടത്തുബോട്ട് സഞ്ചരിച്ചത്. തുറമുഖത്തേക്ക് അടുക്കവെയാണ് തീപിടിത്തമുണ്ടായത്.