bedroom

മാനസികമായും ശാരീരികവുമായ ഇഴയടുപ്പമുണ്ടാക്കുന്നതിൽ പ്രധാനമാണ് ശാരീരികബന്ധം. നല്ല ലൈംഗികബന്ധം രോഗങ്ങളിൽ നിന്നുവരെ മനുഷ്യർ‌ക്ക് ആശ്വാസം നൽകാറുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും പങ്കാളികൾക്ക് ശാരീരികബന്ധം ഊഷ്‌മളമാക്കാനാകില്ല. അതിന് കാരണമാകുന്ന പ്രശ്‌നങ്ങൾ ഇവയാണ്.

പുരുഷ ഹോർമോണായ ടെസ്‌റ്റോസ്‌റ്റെറോൺ കുറഞ്ഞുതുടങ്ങുന്ന പ്രായത്തിൽ പുരുഷന്മാർക്ക് വേണ്ടത്ര ശോഭിക്കാനാവില്ല. ഉറക്കക്കുറവ് പ്രശ്‌നമുള‌ളവർക്കും ടെസ്‌റ്റോ‌സ്‌റ്റെറോൺ കുറവ് കാരണം പ്രശ്‌നമുണ്ടാകാം. ഇത് ലിബിഡോയിൽ കുറവ് വരുത്തും. മറ്റൊന്ന് വിഷാദ രോഗമാണ്. ഇത്തരം പ്രശ്‌നമുള‌ളവർക്ക് ഒന്നിലും മതിയായ താൽപര്യമുണ്ടാകില്ല. ഇതിന് പുറമെ ഹൈപ്പർ ടെൻഷൻ, സ്‌ട്രെസ് എന്നിവയും വില്ലന്മാരാണ്. കിടപ്പറയിൽ പ്രശ്‌നകരമായ ചിന്തകൾ അകറ്റിവേണം ദമ്പതികൾ പ്രവേശിക്കാൻ.

സ്‌ത്രീകളിൽ യോനിയിൽ ലൂബ്രിക്കേഷനിൽ കുറവുണ്ടാക്കുന്നത് ലൈംഗികബന്ധം വേദനാജനകമാക്കാം. ഒപ്പം ചില മരുന്നുകൾ കാരണം ഹോർമോൺ നില വ്യതിയാനവും കാരണമാകാം. കാൻസർ രോഗത്തിനുള‌ള റേഡിയേഷൻ, കീമോതെറാപ്പി ചികിത്സകൾ, സമ്മർദ്ദം നിയന്ത്രിക്കാൻ കഴിക്കുന്ന ഗുളികകൾ എന്നിവയും ലൈംഗികബന്ധത്തോട് താൽപര്യം കുറയ്‌ക്കാം. ശരിയായ കാരണം കണ്ടെത്തി അവ പരിഹരിക്കുന്നതിലൂടെ കിടപ്പറയിലെ ബന്ധം മെച്ചപ്പെടുത്താവുന്നതേയുള‌ളു.